Letting Go quotes

Saturday, December 17, 2011

ചക്കു പാല !

Sunday, December 11, 2011

ഭഗവാന്‍ ബുദ്ധ ശ്രവസ്തിയിലെ ജേതാവനത്തില്‍ താമസിക്കുമ്പോള്‍ അന്ധനായ ഭിക്ഷു ചക്കുപലയെ കുറിച്ച് പറഞ്ഞതാണ്‌ ഇത് .ഒരിക്കല്‍ ചക്കു പാലന്‍ ഭഗവാനെ കാണാന്‍ ജേതവനത്തില്‍ എത്തി. രാത്രി നടന്നു കൊണ്ടു ധ്യനിച്ചപ്പോള്‍ ചില പ്രാണികളെ ചവുട്ടി.രാവിലെ ചക്കുപലനെ കാണാന്‍ എത്തിയ ഭിക്ഷുക്കള്‍ നിര്‍ജീവമായ പ്രാണികളെ കണ്ടു.അവര്‍ക്ക് ചാക്കു പലനെ പറ്റി മതിപ്പ് കുറഞ്ഞു.വിവരം ഭഗവാനെ ധരിപ്പിച്ചു .

ഭഗവന്‍ ചോദിച്ചു നിങ്ങള്‍ ചക്കുപലന്‍ ചവുട്ടി നിര്ജീവമക്കുന്നത്‌ കണ്ടുവോ? ഇല്ലെന്നു അവര്‍ പറഞ്ഞു.

ഭഗവന്‍ പറഞ്ഞു "എപ്രകാരമാണോ നിങ്ങള്‍ അത് കാണാത്തത് അതുപോലെ ചക്കുപാലനും പ്രാണികളെ കണ്ടിട്ടില്ല.മാത്രമല്ല അദ്ദേഹത്തിന് അങ്ങനെ  ദുരുദ്ദേശവും ഇല്ല  .അദ്ദേഹം നിരപരാദിയാണ് ,അരഹന്തന്‍ ആണ് ."

അവര്‍ ചോദിച്ചു എന്ത് കൊണ്ടു അരഹന്തന്‍ ആയിട്ടും ചക്കുപലന്‍ അന്ധന്‍ ആയ് തീര്‍ന്നു ?

ഭഗവാന്‍ അതിനു മറുപടി ഇങ്ങനെ പറഞ്ഞു 

മുന്‍ ജന്മങ്ങളില്‍ ചക്കുപലന്‍ ഒരു വൈദ്യന്‍ ആയിരുന്നു .മനപൂര്‍വ്വം അയാള്‍ ഒരു സ്ത്രീയെ അന്ധനാകി .തന്റെ കണ്ണ് രോഗം മാറ്റി തന്നാല്‍ ആയാലും മക്കളും വൈദ്യന് അടിമപ്പണി ചെയ്തു കൊടുക്കാമെന്നു വാക്ക് കൊടുത്തിരുന്നു .സത്യത്തില്‍ കണ്ണ് രോഗം മാറിയപ്പോള്‍ കണ്ണ് കാണില്ല എന്ന് കള്ളം പറഞ്ഞു അടിമപ്പണിയില്‍ നിന്ന് ഒഴിവാക്കാന്‍ നോക്കി.തന്നെ വന്ജിക്കുക ആണെന്ന് മനസ്സിലാക്കിയ വൈദ്യന്‍ കണ്ണില്‍ എഴുതാന്‍ ഒരു ലേപനം കൊടുത്തു അതോടെ അവള്‍ പൂര്‍ണ്ണ അന്ധനായ്‌ മാറി .ഈ പാപ ഫലമായ് അയാള്‍ പല ജന്മങ്ങളില്‍ അന്ധനായ്‌ ജനിച്ചു .

"എല്ലാ കര്‍മ്മങ്ങള്‍ക്ക് മുന്‍പേ മനസ്സ് സഞ്ചരിക്കുന്നു.ഒരു കര്‍മ്മം ഉണ്ടാകുന്നതു ആദ്യം ചിന്തയില്‍ നിന്നാണ്.കര്‍മ്മത്തിന്റെ നായകന്‍ മനസ്സാണ് എല്ലാം മനസ്സാണ്. ദുരുദ്വേശത്തോടെ ഒരാള്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ വണ്ടി ചക്രം കാളയുടെ കാല്പാടിനെ പിന്തുടരുന്ന പോലെ ദുഃഖം പുറകെ വരും ."


with metta
Anu...

Metta Chant

Wednesday, December 7, 2011