ഒരിക്കല്‍ ഭഗവാന്‍ ബുദ്ധനോട്
ശിഷ്യനായ വിശാക ഒരു സംശയം ചോദിച്ചു ..
ഒരു മനുഷനെ കൊടും നാശത്തിലേക്ക് നയിക്കുന്ന സുര (മദ്യം) ഉണ്ടായതിന്റെ ഉല്പത്തി എന്താണ് ??അത് എങ്ങനെയാണ് മനുഷര്‍ക്ക് ഇടയില്‍ വ്യാപിച്ചത് ???ഭഗവന്‍ പറഞ്ഞു തന്നാലും ..
മഹാനായ ബുദ്ധ മറുപടിപറഞ്ഞു ...
പണ്ട് പണ്ട് വളരെ കാലം മുന്പ് ബനാറസില്‍ സുര എന്നൊരു മരം വെട്ടുക്കാരന്‍ ഉണ്ടായിരുന്നു..ഒരിക്കല്‍ മരം വെട്ടാന്‍ ചെന്നപ്പോള്‍ ഒരു വലിയ വട വൃക്ഷത്തിന് ചുവട്ടില്‍ ഒരു കുരങ്ങു ചത്ത് കിടക്കുന്നത് കണ്ടു ...അടുത്ത് ചെന്ന് നോക്കിയപോള്‍ ആ മരത്തിനു സമീപത്തായ് ഒരു കാക്കയും അണ്ണാനും ചത്ത് കിടക്കുന്നു..കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ആണ് മനസില്ലായത് ഇ ജന്തുക്കള്‍ ചത്തിട്ടില്ല ..ബോധം കേട്ട് കിടക്കുകയാണ് ..അല്പസമയത്തിനുള്ളില്‍ തന്നെ ഓരോന്നായ് ആടി ആടി എഴുന്നേറ്റു പോവുകയും ചെയ്തു...എന്താണ് ഇ ജന്തുക്കള്‍ ഇങ്ങനെ പെരുമാറാന്‍ ഉണ്ടായ കാരണം അറിയാന്‍ വേണ്ടി ആ വൃക്ഷവും പരിസരവും ശ്രദ്ധിച്ചു ...വളരെയധികം നിരീക്ഷണത്തിന് ഫലമായ് സുര മനസ്സില്ലാക്കി വൃക്ഷത്തില്‍ നിന്നും ഊര്‍ന്നു വരുന്ന വെള്ളം കുടിചിട്ടാണ് ഇ മൃഗങ്ങള്‍ ഇങ്ങനെ മോഹാലസ്യപ്പെടുന്നത് എന്ന് ...
ആ മരം ഒരു അത്തി മരം(ഞാവല്‍ ) ആണ് .ആ മരത്തിനു മുകളില്‍ ഒരു വലിയ പൊത്ത് കണ്ടെത്തി ..മഴവെള്ളം കൊണ്ടു നിറഞ്ഞു കിടക്കുകയാണ് ആ പൊത്ത് ...പഴുത്ത ഞാവല്‍ പഴങ്ങള്‍ ആ പൊത്തിലെക് ധാരാളം വീണു കിടക്കുന്നു ...വൃക്ഷത്തിനോട് ചേര്‍ന്ന് ഒരു നെല്ലിമരം നില്‍ക്കുന്നു...ഇ നെല്ലിക്ക പകുതിയും പൊത്തില്‍ ക്ക് വീഴുന്നു ..ഇതു വര്‍ഷങ്ങളായ് ആ പൊത്തില്‍ കിടന്നു വീഞ്ഞ് ഉണ്ടായി ...ഈ പാനിയം കുടിചിട്ടാണ് ഇ മൃഗങ്ങള്‍ ബോധാരഹിതരായത് എന്ന് മനസ്സിലാക്കി ...ഈ പാനിയം സുര വീട്ടിലെത്തിയ ഉടനെ കുറച്ചു സുഹൃത്തായ വരുണന് കൊടുത്തു...അതിന്റെ രുചിയും കുടിക്കുമ്പോള്‍ ഉണ്ടായ മാറ്റവും കണ്ടപ്പോള്‍ ഇതു മറ്റുള്ളവര്‍ക്ക് കൊടുത്തു ..അവരും ഉന്മാദ ചിത്തരായ് മാറി... നാട് മുഴുവന്‍ പാനിയം വിലയ്ക്ക് വില്‍ക്കാന്‍ തുടങ്ങി...അത്തിമാരത്തിലെ വീഞ്ഞ് കുറഞ്ഞു തുടങ്ങിയപ്പോള്‍ ക്രിത്രിമാമായ് ഉണ്ടാകി വില്‍പ്പന നടത്തി..അങ്ങനെ ആ ഗ്രാമം മുഴുവന്‍ വീഞ്ഞിനു സുരയ്ക്ക് അടിമകലായ് മാറി ...വില്‍പ്പന നടത്തി സുര ഒരു ലക്ഷ പ്രഭു ആയ് മാറി...ആ ഗ്രാമം അങ്ങനെ നശിച്ചു...അയാള്‍ രാജ്യമായ കാശിയും സുരയ്ക്ക് അടിമയായ് ആ നഗരവും നശിച്ചു...
സുരയുടെ അടുത്ത ലക്‌ഷ്യം ശ്രവസ്തി ആയിരുന്നു..ശ്രാവസ്തി എന്ന ഗ്രാമത്തില്‍ മദ്യം വില്‍ക്കാന്‍ ചെന്നു...അവിടം ഭരിച്ചിരുന്നത് സബ്ബമിത്ര എന്ന രാജാവായിരുന്നു .. സുര രാജകൊട്ടാരത്തിലേക്ക് പോയി ..രാജാവ് തന്റെ ഒരു സമ്മാനം സ്നേഹപൂര്‍വ്വം സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടു..എന്നാല്‍ രാജാവിന്റെ പണ്ഡിത സദസ്സിലെ ബുദ്ധിമാനായ ഒരു ഗുരു എന്തോ ചതി ഉണ്ടെന്നു മനസിലാക്കി.. രാജാവിനു ഒരു രുചികരമായ പാനീയമാണ് സമ്മാനമായ് താന്‍ നല്‍കാന്‍ ആഗ്രഹിക്കുന്നത് എന്ന് സുര അറിയിച്ചു...ഗുരു ഈ പാനീയം കൊടും വിഷമാണ് എന്ന് മനസ്സിലാക്കി.. ഇതു രാജാവ് സേവിച്ചാല്‍ സുരയുടെ അടിമയായ് അദ്ദേഹം മാറുകയും രാജ്യം തന്നെ നഷ്ട്ടപെടുമെന്നും ഗുരു മനസ്സിലാക്കി ..
ഗുരു രാജാവിനോട് ഒരു ദിവസം ആവശ്യപ്പെട്ടു...അങ്ങനെ രാജാവ് സുരയോടെ അടുത്ത ദിവസം വരാന്‍ പറഞ്ഞു...അടുത്ത ദിവസം സുര വന്നത് 500 കുടങ്ങളില്‍ വീഞ്ഞുമായിട്ടാണ് ...ഗുരുവും എത്തി ചേര്‍ന്നു..
ഗുരു ഇങ്ങനെ പറഞ്ഞു..... പാനീയം അങ്ങ് സ്വീകരിക്കുമ്പോള്‍ ഇതിന്റെ എല്ലാ ഗുണ ദോഷ ഫലങ്ങളും അറിഞ്ഞിട്ടേ സ്വീകരിക്കാവു ....
ഗുരു സുരയുടെ കൈയില്‍ ഉള്ള പാനീയത്തിന്റെ എല്ലാ ഗുണ ദോഷ ഫലങ്ങള്‍ പറഞ്ഞു...
ഈ പാനീയം ആര് സേവിച്ചാലും
1. അവര്‍ക്ക് ബോധം നഷ്ട്ടപെടും
2. ഭക്ഷണത്തിന് രുചി ഉണ്ടാവില്ല
3.സമനില തെറ്റി നടക്കും
4.ചീത്ത ചിന്തകള്‍ ഉണ്ടാകും
5.കാളയെ പോലെ ഓടും
6.വ്യഭിചാരം ചെയ്യും
7.താന്‍ ആരാണ് എന്ന് മറന്നു പോകും
8.നൃത്തം ചെയ്യുന്നത് പോലെ വിറയ്ക്കും
9.കുടിച്ചു ബോധം കേട്ടുകിടന്നാല്‍ പരിഹാസരായ് മാറും
10.എന്നേക്കാള്‍ വേറെ ആരും കേമനല്ല എന്നാ തോന്നല്‍ ഉണ്ടാകും
11.അശ്ലീല വാക്കുകള്‍ ഉപയോഗിക്കും
12.സമ്പത്ത് നഷ്ട്ടപെടുതും
13.ആരോഗ്യം നഷ്ട്ടപെടും
14.അലഞ്ഞു തിരിഞ്ഞു നടക്കും
15.ഭാര്യയുംമക്കളും സുരക്ഷിതരായിരിക്കില്ല
16.മോശമായ ഭാഷ ഉപയോഗിക്കും
17.നാണവും മര്യാദയും ആരോടും ഉണ്ടാവില്ല..
18.ആരെയും തെറി വിളിക്കാന്‍ നാണം ഉണ്ടാവില്ല
ഗുരു സുരയുടെ കൈയില്‍ ഉള്ള ഈ പാനീയം സ്വീകരിക്കരുത് എന്ന് രാജാവിനോട് പറഞ്ഞു...ഇതിന്റെ ദൂഷ്യ വശം മനസില്ലാക്കിയ സബ്ബമിത്രരാജാവ് പാനീയം സ്വീകരിച്ചില്ല ..അങ്ങനെ ശ്രാവസ്തി മുഴുവന്‍ സുരയില്‍ നിന്ന് രക്ഷപ്പെട്ടു ...
with mettha
Anu......
2 comments:
ഈ സാധനം കിട്ടാനെതാ വഴി?
ഫീച്ചേഴ്സ് എഴുതിപ്പിടിപ്പിച്ചതു കണ്ടപ്പോൾ കുടിക്കാൻ കൊതിയാവുന്നു.
മനോഹരം...മദ്യപാനത്തിന്‍റെ ദൂഷ്യവശങ്ങളെ ബോധവല്‍ക്കരിക്കാന്‍ നടത്തിയ ഈ ഉദ്യമം തികച്ചും സ്വാഗതാര്‍ഹം...അഭിനന്ദനങ്ങള്‍....
Post a Comment