My experience of vipassana meditation (18/8/2011 to 29/8/2011)
എന്‍റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത നിമിഷങ്ങള്‍ ആണ് ഞാന്‍ ഈ 10 ദിവസങ്ങളില്‍ വിപസ്സന ധ്യാന കേന്ദ്രത്തില്‍ ചിലവിട്ടത് .വിപസ്സന ധ്യാനം എന്‍റെ ജീവിതത്തിലെ നാഴിക കല്ലായി ഞാന്‍ കാണുന്നു...കുറച്ചു നിബന്ധനയോടു കൂടിയാണ് ഈ ധ്യാനം ആരംഭിച്ചത് ...ഈ 10 ദിവസങ്ങള്‍ പൂര്‍ണ്ണമായും മൌനം പാലിക്കണം, കൂടാതെ പഞ്ചശീലവും ഇതായിരുന്നു ആ നിബന്ധനകള്‍..(പഞ്ചശീലം എന്നാല്‍ ഒന്നിനെയും കൊല്ലാതിരിക്കുക,അസത്യം പറയാതിരിക്കുക,മോഷ്ട്ടിക്കാതിരിക്കുക ,ബ്രഹ്മചര്യംപാലിക്കുക,ലഹരിവസ്തുക്കള്‍ ഉപേക്ഷിക്കുക എന്നിവയാണ്).പഞ്ചശീലം പാലിക്കുന്ന ഒരു വ്യക്തി സ്വയമോ ,ചുറ്റുപാടും ഉള്ളവര്‍ക്കോ യാതൊരു ഹാനിയും ഉണ്ടാക്കുന്നില്ലാ.
2500 വര്‍ഷങ്ങള്‍ക്കു മുന്‍പ് മഹാനായ ഭഗവാന്‍ ബുദ്ധന്‍ ദുഃഖത്തില്‍ നിന്ന് ഇങ്ങനെ പൂര്‍ണ്ണമായും മോചനം കണ്ടെത്താം എന്ന വിദ്യ കണ്ടുപിടിക്കുകയും കരുണയോടെ ജീവിതാവസാനം വരെ അത് ജനങ്ങള്‍ക്ക് ആ വിദ്യ പ്രദാനം ചെയ്യുകയും ചെയ്തു. ഈ വിദ്യയാണ് വിപസ്സന ."വസ്തുക്കളെ യാഥാര്തമായ് നിരീക്ഷിക്കുക" എന്നതാണ് വിപസ്സന.
ആദ്യം "ആനാപാന "ആണ് പരിശീലിപിച്ചത്. ആദ്യത്തെ 3 ദിവസം ആനപാന സതി തുടര്‍ന്നു .
ആനപാന എന്നാല്‍ അകത്തേക്കും പുറത്തേക്കും പോകുന്ന ശ്വാസത്തെ നിരീക്ഷിക്കുക .ഒരു സെക്കന്റ് പോലും ശ്വാസത്തില്‍ നില്‍ക്കാതെ മനസ്സ് ഓടി നടക്കുന്നത് കാണാം..കൂടുതലും പഴയ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ അല്ലെങ്കില്‍ ഭാവിയെ കുറിച്ച് ,പക്ഷെ ഈ നിമിഷത്തില്‍ ആണ് നമുക്ക് ജീവികേണ്ടത് .എന്നാല്‍ ക്ഷമയോടെ ഓടിനടന്ന മനസ്സിനെ ശ്വാസത്തിലെക്ക് കൊണ്ടു വരുമ്പോള്‍ ശ്രദ്ധയെ മൂര്‍ച്ചപ്പെടുത്തി മനസ്സിനെ ഏകാഗ്രമാക്കാന്‍ സാധിക്കും എന്ന് മനസ്സില്ലാക്കാന്‍ സാദിച്ചു.
ആനപാന എന്നാല്‍ അകത്തേക്കും പുറത്തേക്കും പോകുന്ന ശ്വാസത്തെ നിരീക്ഷിക്കുക .ഒരു സെക്കന്റ് പോലും ശ്വാസത്തില്‍ നില്‍ക്കാതെ മനസ്സ് ഓടി നടക്കുന്നത് കാണാം..കൂടുതലും പഴയ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ അല്ലെങ്കില്‍ ഭാവിയെ കുറിച്ച് ,പക്ഷെ ഈ നിമിഷത്തില്‍ ആണ് നമുക്ക് ജീവികേണ്ടത് .എന്നാല്‍ ക്ഷമയോടെ ഓടിനടന്ന മനസ്സിനെ ശ്വാസത്തിലെക്ക് കൊണ്ടു വരുമ്പോള്‍ ശ്രദ്ധയെ മൂര്‍ച്ചപ്പെടുത്തി മനസ്സിനെ ഏകാഗ്രമാക്കാന്‍ സാധിക്കും എന്ന് മനസ്സില്ലാക്കാന്‍ സാദിച്ചു.
ഇങ്ങനെ മനസ്സിനെ ശ്വാസത്തിലെക്ക് കൊണ്ടു വരാന്‍ ശ്രമിച്ചപ്പോള്‍ മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന എല്ലാ അഴുക്കു ചിന്തകളും ഇളകാന്‍ തുടങ്ങി ,ശരീരം ആസകലം കടുത്ത വേദനയും.എന്നാല്‍ ഓരോ ദിവസം കഴിയും തോറും അഴുക്കു ചിന്തകള്‍ കുറഞ്ഞു തുടങ്ങി ,ശരീരത്തിന്റെ ഭാരം കുറയുന്നത് പോലെയും ,വേദന കുറയുകയും ചെയ്തു,മനസ്സി ല്‍ ഒരു ശാന്തി അനുഭവപെടുകയും ചെയ്തു .
നാലാമത്തെ ദിവസം വിപസ്സന ആരംഭിച്ചു.ശരീരത്തില്‍ ഉണ്ടാകുന്ന സംവേദനകളെ സാക്ഷി ഭാവത്തില്‍ എല്ലാം അനിത്യം ആണ് എന്ന പ്രപഞ്ഞ സത്യം മനസ്സിലാക്കി കൊണ്ടു പ്രതിക്രിയ ചെയ്യാതെ നിരീക്ഷിക്കുകയാണ് ചെയ്യുന്നത് .അപ്പോള്‍ പഴയ സ്വഭാവ രീതി മാറുകയും മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന എല്ലാ ദുഷിച്ച വികരാങ്ങളും വേരോടെ ഇളകി പോവുകയും ചെയ്തു .ഇങ്ങനെ മനസ്സിനെ ശുദ്ധമാകുമ്പോള്‍ ,നിര്‍മ്മലമാക്കുമ്പോള്‍ യഥാര്‍ത്ഥ ശാന്തിയും കരുണയും സന്തോഷവും അനുഭവപ്പെടാന്‍ തുടങ്ങും .പിന്നീടുള്ള പത്തു ദിവസങ്ങള്‍ ഇതു തന്നെ ആവര്‍ത്തിച്ചു..ഓരോ ദിവസവും കഴിയും തോറും കൂടുതല്‍ മാനസികമായും ശാരീരികമായും ആദ്യത്മികമായും ശാന്തി അനുഭവപെട്ടു.അങ്ങനെ പത്താമത്തെ ദിവസം എത്തി.
പത്താമത്തെ ദിവസത്തിന്റെ പ്രത്യേകത അന്ന് രാവിലെ പുതിയ ഒരു വിദ്യ പഠിപ്പിച്ചു ."മെത്ത ഭാവന ".നമുക്ക് ഈ പത്തു ദിവസം കൊണ്ടു കിട്ടിയ ശാന്തിയും സമാധാനവും സന്തോഷവും ചുറ്റുപാടും ഉള്ള എല്ലാ ജീവജാലങ്ങള്‍ക്കും ലഭിക്കട്ടെ എന്ന പ്രാര്‍ഥനയാണ് ഇതു. അത് കഴിഞ്ഞു മൌനം അവസാനിപിച്ചു .
ശിബിരത്തിന് പുറത്തു എല്ലാവര്ക്കും പരസ്പരം സംസാരിക്കാം .പറഞ്ഞു അറിയിക്കാന്‍ കഴിയാത്ത സമാധാനവും സന്തോഷവും ,നിര്‍മ്മലമായ മനസ്സും കൊണ്ടു പരസ്പരം ആശ്ലേഷിക്കുകയും സ്നേഹം പങ്കു വയ്ക്കുകയും ചെയ്തു..എല്ലാവരുടെയും മുഖത്ത് വന്നപ്പോള്‍ ഉണ്ടായിരുന്ന പ്രയാസം അകന്നു പതിനൊന്നാമത്തെ ദിവസം രാവിലെ വീണ്ടും മെത്ത ഭാവനയോടെ ധ്യാനം അവസാനിച്ചു.
വിപസ്സന ജീവിതത്തില്‍ പരിശീലിക്കുന്ന ഒരു വ്യക്തി ജീവിതത്തില്‍ ഉണ്ടാകുന്ന പ്രതിസന്തികളെ ക്ഷമയോടെയും സമതയോടും തരണം ചെയ്യുകയും ജീവിതത്തില്‍ യഥാര്‍ത്ഥ ശാന്തിയും സമാധാനത്തോടും കൂടി ജീവിക്കാന്‍ ഉള്ള കല പഠിക്കുകയും ചെയ്യും.മാനുഷിക മൂല്യം ഉള്ള, സമൂഹത്തിനു നന്മ പ്രധാനം ചെയ്യുന്ന ഒരാള്‍ ആയി മാറാന്‍ സാധിക്കും .
May all beings be happy....
with metta..
Anu
5 comments:
what i write my mind think about everybody it will make practial............
പത്തു ദിവസത്തെ ഭക്ഷണ ക്രേമം എന്തായിരുന്നു
വെജിട്ടെരിയൻ / റോഫുഡ് / പഴം മാത്രം ?????
വിപസ്സന ധ്യാനം എവിടെയാണ് ചെയാൻ സാധിക , ശിബിരം മലയാളം ആയിരികുമോ...?
yes malayalam discourse availbale. u can book online.https://www.dhamma.org/en/schedules/schketana
pls click the link & read.Vipassana Meditation Centre, Mampra P. O. Kodukulanji (via) Chengannur, (8 kms from Chengannur Railway station), Alleppey District, Kerala, 689 508
Tel: (0479) 235-1616;
Thanku .
thank you for your reply :)
Post a Comment