ഭഗവാന്‍ ബുദ്ധന്റെ അനുയായി ആയിരുന്നു കോടീശ്വരനായ അനാഥപിന്ടിക..ഗൃഹസ്തരായ അനുയായികളില്‍ അയാള്‍ ആയിരുന്നു ഭിക്ഷ നല്‍കുന്ന കാര്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്.. അനാഥപിന്ടിക എന്ന വാക്കിന്റെ അര്‍ത്ഥം "നിരാശ്രയര്‍ക്ക് ഭക്ഷണം നല്‍കുന്ന ആള്‍ എന്നാണ് .
ഒരിക്കല്‍ ഭഗവാന്‍ ബുദ്ധ അനാഥപിന്ടിക ന്റെ ഗൃഹം സന്തര്‍ഷിക്കാന്‍ ഇടയായി.വീടിനകത്ത് നിന്ന് ബഹളം കേട്ട് എന്താണ് കാര്യം എന്ന് ചോദിച്ചു.
ഭഗവന്‍ ,അത് സുജാതയാണ്..എന്റെ മരുമകള്‍ ,ഒരു സമ്പന്ന കുടുംബത്തില്‍ നിന്നാണ് അവളെ കൊണ്ട് വന്നത് .അവള്‍ക് ഭര്‍ത്താവിനോടോ, മാതാ പിതാക്കളോടോ ബഹുമാനമില്ല.അനുഗ്രഹീതനായ അങ്ങയോടു പോലും ബഹുമാനം ഇല്ല.അനാഥപിന്ടിക പറഞ്ഞു ...
ബുദ്ധന്‍ അവളെ വിളിച്ചു എക്കാലവും സമൂഹത്തില്‍ കാണാവുന്ന ഏഴ് തരം ഭാര്യമാരെ കുറിച്ച് വിശദീകരിച്ചു കൊണ്ട് പറഞ്ഞു...
1."ഏതൊരുവളുടെ മനസ്സ് അധാര്‍മികവും ,ദുഷ് ചിന്തകള്‍ നിറഞ്ഞതും ,ഭയരഹിതവും ,അന്യ പുരുഷന്മാരെ കാംക്ഷിക്കുന്നതും ,ഭര്‍ത്താവിനെ അവഗണിക്കുന്നതുമാണോ അവളെ 'പ്രശ്നക്കരിയായ ഭാര്യ 'എന്ന് വിളിക്കുന്നു.
2."ഏതൊരുവാള്‍ തന്റെ ഭര്‍ത്താവിനു കൈ തൊഴില്‍ ,വ്യാപാരം ,കൃഷി എന്നിവയില്‍ നിന്ന് ലഭിച്ച എത്ര ചെറിയ സമ്പാദ്യത്തെ പോലും ധൂര്‍തടിക്കുന്നോ -അവളെ 'മോഷണക്കാരിയായ ഭാര്യ 'എന്ന് വിളിക്കുന്നു.
3.ഏതൊരുവള്‍ പ്രവര്‍ത്തികള്‍ ഒന്നും ചെയ്യാതെ അലസമായ് ,സകലത്തിലും ആര്‍ത്തി കാണിച്ചു,എല്ലാറ്റിനോടും ക്രൂരമായ് പെരുമാറി ദുഷിച്ച വാക്കുകള്‍ മാത്രം ഉപയോഗിച്ച് മറ്റുള്ളവരെ അടക്കി ഭരിക്കുന്നോ - അവളെ 'ദുരഭിമാനിയായ ഭാര്യ' എന്ന് വിളിക്കുന്നു.
4.എന്നാല്‍ എതോരുവള്‍ക്കണോ, കരുണയുള്ളത് .സ്വന്തം ഭര്‍ത്താവിനെ ,മകനെ മാതൃ ഭാവത്തോടെ പരിരക്ഷിക്കുന്നത് ,ഭര്‍ത്താവിന്റെ സമ്പാദ്യം പരിരക്ഷിക്കുന്നത് -അവളെ 'മാതൃത്വം ഉള്ള ഭാര്യ 'എന്ന് വിളിക്കുന്നു.
5.ഏതൊരുവള്‍ തന്റെ ഭര്‍ത്താവിനോട് ഒരു ഇളയ സഹോദരി ,ഒരു മൂത്ത സഹോദരന്‍ എന്ന പോലെ മിതത്വംത്തോടെ പെരുമാരുന്നുവോ -അവളെ 'സഹോദരി ഭാവം ഉള്ള ഭാര്യ 'എന്ന് പറയുന്നു.
6.ഏതൊരുവള്‍ തന്റെ ഭര്‍ത്താവിനെ കാണുമ്പോള്‍ വളരെ കാലത്തെ വേര്‍പാടിന് ശേഷം കാണുന്ന ഒരു സുഹൃത്തിനെ പോലെ സ്വീകരിക്കുന്നുവോ ,ഏതൊരുവള്‍ കുലീനയാണോ ,ധര്‍മ്മിഷ്ട്ടയും പതിവ്രതയും ആണോ - അവളെ 'സുഹൃത്ത് ഭാവം ഉള്ള ഭാര്യ' എന്ന് വിളിക്കുന്നു.
7.ഏതൊരുവള്‍ക്ക് ഉപദ്രവും ശിക്ഷയും ലഭിച്ചാലും അവള്‍ ക്ഷുഭിതയാകാതെ ശാന്തയായിരിക്കുന്നുവോ ,ഭര്‍ത്താവിന്റെ എല്ലാ കാര്യങ്ങളിലും ദുര്‍വിചാരം ഇല്ലാതെ സ്വീകരിക്കുന്നുവോ വിദ്വേഷരഹിത ആയിരിക്കുന്നുവോ ,ഭര്‍ത്താവിന്റെ ആഗ്രഹ പ്രകാരം ജീവിക്കുന്നുവോ -അവളെ 'സേവന ഭാവം ഉള്ള ഭാര്യ 'എന്ന് വിളിക്കുന്നു.
ഭാര്യമാരുടെ ഏഴ് തരം സ്വഭാവങ്ങളെ പറ്റി വിശദീകരിച്ചു കൊണ്ട് ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞു."പ്രശ്നക്കരികലായ ഭാര്യമാരും ,മോഷണക്കാരികളായ ഭാര്യമാരും ,ദുരഭിമാനികളായ ഭാര്യമാരും ദുഷിച്ചതും അസഹനീയവും ആണ് . എന്നാല്‍ മാതൃ ഭാവം ഉള്ള സഹോദരി ഭാവം ഉള്ള സൌഹൃദ ഭാവം ഉള്ള സേവന മനോഭാവം ഉള്ള ഭാര്യമാര്‍ നല്ലതും പ്രശംസയോഗ്യവുമാണ് ."
"ഇതാണ് മകളെ ,ഒരാള്‍ക്ക് ലഭിക്കാവുന്ന ഏഴ് തരം ഭാര്യമാര്‍, ഇതില്‍ ഏതാണ് നീ?
"ഭഗവന്‍ ഇന്നു മുതല്‍ ഞാന്‍ സേവനമനോഭാവം ഉള്ള ഒരു ഭാര്യ ആയിരിക്കും" .
സുജാത മറുപി പറഞ്ഞു .
with metta
Anu....