സംതൃപ്തി നല്ല ഗുണമാണ് .എന്നാല്‍ ചില അവസരങ്ങളില്‍ വളര്‍ച്ചയുടെയും വിജയത്തിന്റെയും പാതയില്‍ "സംതൃപ്തി "വിലങ്ങുതടിയാകും. ഇങ്ങനെയൊക്കെ അങ്ങ് പോയാല്‍ മതി എന്ന ചിന്തയാണ് ഇതില്‍ പ്രധാനം.
പരീക്ഷയ്ക്ക് ഞാന്‍ നന്നായ് ഒരുങ്ങുന്നുണ്ട് .ബാകി വരുന്നത് പോലെ വരട്ടെ എന്ന ചിന്ത അലസതയുടെ തുടക്കമാണ് എന്ന് തിരിച്ചറിയണം .ഓരോ ദിവസവും കൂടുതല്‍ മെച്ചപെടുത്തുക എന്നതാവണം നമ്മുടെ ചിന്ത .പഠനത്തിലും ജോലിയിലും മാത്രമല്ല ,ജീവിതത്തിന്റെ സമസ്ത മേഖലകളിലും തലേനാളതെക്കള്‍ മെച്ചപെടുവാനുള്ള വ്യഗ്രത നമ്മുടെ ഉള്ളില്‍ ഉണ്ടാകണം.നമ്മുടെ ബന്ധങ്ങള്‍ ,സൌഹൃദങ്ങള്‍ ആരോഗ്യ സംരക്ഷണം തുടങ്ങിയവയില്‍ എല്ലാം മെച്ചപെടുതുവാന്‍ ഉള്ള അവസരങ്ങള്‍ ബാക്കി ഉണ്ട്. കൂടുതല്‍ കൃത്യതയോടും അച്ചടക്കത്തോടെയും പഠനത്തില്‍ മുന്നോട്ടു പോകേണ്ട മുഹൂര്‍ത്തമാണ് ഇതു. കറങ്ങുന്ന യന്ത്ര കിളിയുടെ കണ്ണ് മാത്രം കണ്ട അര്‍ജുനന്റെ കഴിവ് നാം വായിച്ചരിഞ്ഞിരിക്കും .
ചിന്തയും വിചാരവും വികാരവും എല്ലാം ഒത്തു ചേര്‍ന്ന് ഏകാഗ്രതയോടെ വിജയത്തിലേക്ക് നാം നമ്മെ ടോടുക്കേണ്ട സമയമാണ് ഇതു. അവശേഷിക്കുന്ന സമയം കൂടുതല്‍ കൂടുതല്‍ മെച്ചപെടുത്താന്‍ ഉള്ളതാണ് .
സ്വന്തം
അനു മോള്‍...
No comments:
Post a Comment