ഒരിക്കല്‍ മുത്തശ്ശിയും അവരുടെ ചെറു മകളും കൂടി തിരക്കേറിയ റോഡില്‍ കൂടി നടന്നു പോവുക ആയിരുന്നു..
വഴി അരികില്‍ ഒരാള്‍ നിന്ന് പ്ലാസ്റ്റിക് പൂക്കള്‍ വില്‍ക്കുന്നത് കണ്ടു..തെരുവില്‍ ഉപജീവനതിനായ് പൂക്കള്‍ വില്‍ക്കുന്ന അയാള്‍ വൃത്തി ഹീനമായി വസ്ത്രം ധരിച്ചിരുന്നു..അയാള്‍ക് സ്വന്തമായ് വീട് ഉണ്ടായിരുന്നില്ല..തിരക്കേറിയ തെരുവില്‍ ആരും അയാളെ ശ്രദ്ധിച്ചിരുന്നില്ല..
മുത്തശ്ശി അയാളോട് പൂക്കളുടെ വില ചോദിച്ചു..അയാള്‍ വില പറഞ്ഞു ..മുത്തശ്ശി പൂക്കള്‍ മേടിച്ചു കൊണ്ടു അയാള്‍ ചോദിച്ചതിലും കൂടുതല്‍ കാശു നല്‍കി മടങ്ങി ..
ഇതെല്ലാം കണ്ടു നിന്ന ചെറു മകള്‍ ചോദിച്ചു...എന്തിനാണ് മുത്തശ്ശി ആ പൂക്കള്‍ വാങ്ങിയത്..മാത്രമല്ല അയാള്‍ക് അധികം കാശു കൊടുക്കുകയും ചെയ്തു..
അമ്മ അധികം കൊടുത്ത കാശുകൊണ്ട് അയാള്‍ മിക്കവാറും മദ്യത്തിനു വേണ്ടി ചിലവാക്കും അല്ലെങ്കില്‍ സിഗ്രെറ്റ്
..ആ കാശു കൊണ്ടു അയാള്‍ക്ക് ഒരു പ്രയോജനം ഉണ്ടാവില്ല...ഇങ്ങനെ ഉള്ള തെരുവ് ആള്‍ക്കാരെ സഹായിക്കുന്നത് വ്യര്‍തമാണ് ..മുത്തശ്ശി കാണുന്ന എല്ലാ തെരുവ് ആള്‍ക്കാരെയും സഹായിക്കാന്‍ ആകില്ല ...
മുത്തശ്ശി ചിരിച്ചു കൊണ്ടു ചെറു മകളോട് മറുപടി പറഞ്ഞു ...മോളെ ...അയാളുടെ സ്വഭാവം അങ്ങനെ ആയിരിക്കാം നമ്മള്‍ കൊടുക്കുന്ന കാശു മദ്യത്തിനു വേണ്ടിയോ സിഗ്രെറ്റിനു വേണ്ടിയും ദുരുപയോഗം ചെയ്യുന്നത്..പക്ഷെ ഇതു എന്‍റെ സ്വഭാവഗുണം ആണ് മറ്റുള്ളവരെ സഹായിക്കുക എന്നത്...തിരിച്ചു ഒന്നും പ്രതീക്ഷിച്ചു കൊണ്ടല്ല ഞാന്‍ ഇത് ചെയ്തത് ..
Moral:GIVE without expectations or without conditions. Give because it is your nature, not because you want something in return.
WITH METTA...
അനു മോള്‍ .....