മിസ്റ്റര്‍ ഹാപ്പിയും,മിസ്റ്റര്‍ യണ്‍ ഹാപ്പിയും (രണ്ടു കൂട്ടുകാര്‍)

Thursday, September 15, 2011

ഒരിക്കല്‍ മിസ്റ്റര്‍ ഹാപ്പിയും മിസ്റ്റര്‍ യണ്‍ ഹാപ്പിയും ,അവര്‍ പാര്‍ക്കില്‍ കൂടി നടന്നു പോവുക ആയിരുന്നു..

മിസ്റ്റര്‍ ഹാപ്പി,പൂക്കളുടെ മനോഹാരിതയും ,പക്ഷികളുടെ കള കളാരവും,ഇളം വെയിലും ,ഇളം കാറ്റു മുഖത്തേക്ക്‌ വീശുമ്പോള്‍ തന്റെ മുടി പാറി പറക്കുന്നതും  എല്ലാം  അസ്വദിച്ചു.

മിസ്റ്റര്‍ യണ്‍ ഹാപ്പിയുടെ ശ്രദ്ധയില്‍ പെട്ടത് ,സിഗ്രെറ്റ്     കുറ്റികള്‍ ആണ്..മിസ്റ്റര്‍ യണ്‍ ഹാപ്പി പറയാന്‍ തുടങ്ങി , ഈ ആളുകള്‍ എന്ത് അശ്രധര്‍ ആണ് ..ചപ്പു ചവറുകള്‍ വലിചെരിഞ്ഞിരിക്കുന്നു. ..പിന്നെ സംസാരിച്ചത് സൂര്യെന്റെ വെയില്‍ ഏറ്റാല്‍ കാന്‍സര്‍ ഉണ്ടാകും എന്നാണ് ..ഈ കാറ്റ് അടിച്ചു എന്‍റെ മുടി മുഴുവന്‍ പോകും ..ഇതക്കെയാണ് മിസ്റ്റര്‍ യണ്‍ ഹാപ്പി ശ്രദ്ധിച്ചത് ..

ഈ കഥയില്‍ രണ്ടു പേരും ഒരേ സ്ഥലത്ത് ഒരേ സമയത്ത്  ആണ് ഉണ്ടായിരുന്നത്..എന്നാല്‍ രണ്ടു പേര്‍ക്കും ഉണ്ടായ അനുഭവം വ്യത്യസ്തമാണ് ..

സന്തോഷം എന്ന് പറയുന്നത് പരിസ്ഥിതിയെ ആശ്രയിച്ചല്ല ..നാം ഏങ്ങനെ അതിനെ കാണുന്നു എന്നതിനെ അനുസരിച്ചായിരിക്കും ..ഒന്നുകില്‍ നമുക്ക് ചുറ്റുപാടും ഉള്ള നന്മയെ സന്തോഷത്തെ കാണാം,അല്ലെങ്കില്‍ സമൂഹത്തിന്റെയും വ്യക്തികളുടെയും കുറവുകള്‍ കാണാം ,അസംത്രിപ്തിപെടാം...സമൂഹം അങ്ങനെ അല്ല ഇങ്ങനെ അല്ല എന്നക്കെ കുറ്റം കണ്ടുപിടിക്കാം..


ലോകത്തിനു മാറ്റം ഒന്നും  ഇല്ല..നാം എങ്ങനെ അതിനെ കാണുന്നു എന്നതിനെ അനുസരിച്ചായിരിക്കും നന്മയും തിന്മയും നില കൊള്ളുന്നത്‌...

ആളുകളുടെ ,ചുറ്റുപാടുകളുടെ നന്മ മാത്രം കാണാന്‍ ശ്രമിക്കുക..സന്തോഷമായ് ഇരിക്കുക..

with metta...
അനു മോള്‍

1 comment:

Post a Comment