ആര്യ സത്യങ്ങള്‍!

Friday, February 10, 2012

നാല് ആര്യ സത്യങ്ങള്‍ ഉണ്ട് . 

ദുഖമുണ്ട് ,ദുഖത്തിന് കാരണമുണ്ട് ,ദുഖത്തെ ഇല്ലാതാക്കാം ,ദുഃഖം ഇല്ലാതാക്കാന്‍ ഉള്ള വഴി ,ഇതിനെ ആര്യ സത്യങ്ങള്‍ എന്ന് വിളിക്കുന്നു .

1.ആദ്യതെത് ദുഖമുണ്ട് എന്നതാകുന്നു .ജനനവും വാര്‍ദ്ധക്യവും ,രോഗവും ,മരണവും ദുഖമാണ് .,ദുഃഖം,കോപം ,അസൂയ ,worry,  അസ്വസ്ഥത ,ഭയം ,നിരാശ ദുഖമാണ് .ഇഷ്ട്ടപെടുന്നവരെ വേര്‍പിരിയല്‍ ദുഖമാണ് .വെറുക്കുന്നവരുംയുള്ള  സഹയോഗം ദുഖമാണ് .

2.അറിവില്ലായ്മ കാരണം മാനുഷര്‍ ജീവിതത്തെ പറ്റിയുള്ള സത്യത്തെ കാണാനാവുന്നില്ല.അതുകൊണ്ട് അവര്‍ ആഗ്രഹത്തിന്റെയും കോപത്തിന്റെയും അസൂയയുടയൂം ദുഖത്തിന്റെയും നിരാശയുടെയും അഗ്നിയില്‍ കുടുങ്ങി പോകുന്നു .

3.മൂന്നാമത്തെ സത്യം ദുഖത്തിന്റെ ഇല്ലായ്മയാണ് .ജീവിതത്തിന്റെ സത്യത്തെ പറ്റിയുള്ള ധാരണ ഓരോ ദുഖത്തിനും സന്തപതിനും അറുതി വരുത്തി ശാന്തിയും ആനധവും നല്‍കുന്നു

4.നാലാമത്തെ സത്യം അറുതി വരുത്താന്‍ ഉള്ള മാര്‍ഗ്ഗമാണ്  .അഷ്ട്ടന്ഗ മാര്‍ഗ്ഗം .

ജാഗ്രത എകാഗ്രതയിലെക്കും ധാരനയിലെക്കും നയിച്ച്‌ നിങ്ങളെ എല്ലാ വേദനയില്‍ നിന്നും ദുഃഖത്തില്‍ നിന്നും മോചിപ്പിച്ച് ശന്തിയിലെക്കും സന്തോഷതിലെക്കും നയിക്കുന്നു..


-ബുദ്ധ 

ബുദ്ധ വചനങ്ങള്‍ !



"നിന്‍റെ മോചനത്തിന് വേണ്ടി നീ തന്നെ പ്രയത്നിക്കണം .നമ്മള്‍ ദുഖിതരകുന്നത് നമ്മളെ കൊണ്ടു തന്നെയാണ് .ദുഃഖങ്ങള്‍ ഇല്ലാതാക്കാന്‍ നമ്മള്‍ തന്നെ പ്രയത്നിക്കണം."

"നിങ്ങള്‍ നിങ്ങള്ക്ക് തന്നെ ദീപമായി തീരുക .നിങ്ങള്‍ സ്വയം ശരണമായി തീരുക .പുറമേ ഒന്നിനെയും ശരണം തേടരുത്‌ .സത്യത്തെ ഒരു വിളക്ക് പോലെ മുറുകെ പിടിക്കുക .നിങ്ങളില്‍ നിന്ന് അന്യന്‍ ഒരുവനെ ശരണംതിനായി ഉറ്റു നോക്കരുത് ."


-ബുദ്ധ 

വിശുദ്ധി മഗ്ഗ!

Thursday, February 9, 2012

നന്മയുള്ളവനാകാന്‍ ആഗ്രഹിക്കുന്ന വ്യക്തി ജീവിതത്തിന്റെ നിയമങ്ങളായി ചില തത്വങ്ങളെ അന്ഗീകരിക്കണമെന്നു പഠിപ്പിക്കുന്നതാണ് വിശുദ്ധിയുടെ മാര്‍ഗ്ഗം (pali word "vishuddha magga").
ഞാന്‍ നിര്‍ദ്ദേശിക്കുന്ന വിശുദ്ധിയുടെ മാര്‍ഗത്തില്‍ ജീവിതത്തിന്റെ നിയമങ്ങളായി കണക്കകുന്നത് ഇവയാണ് ,
1.മുറിവെല്പ്പികുകയോ കൊല്ലുകയോ ചെയ്യരുത് ,
2.മറ്റൊരാളുടെ വകയായ യാതൊന്നും പിടിച്ചെടുക്കുകയോ കൊല്ലുകയോ അപഹരിക്കുകയോ ചെയ്യരുത് 
3.വിഷയസക്തിക്ക് അടിമയാകരുത് 
4.ലഹരി പാനിയങ്ങള്‍ ഉപയോഗിക്കരുത് 
ഈ നിയമങ്ങള്‍ എല്ലാ മനുഷരും നിര്‍ബന്ധപൂര്‍വം അനുസരിക്കണം 
ഓരോരുതവര്‍ക്കും അവരുടെ പ്രവര്‍ത്തികളുടെ തെറ്റും ശേരിയും നിര്‍ണ്ണയിക്കുന്നതിനു ഒരളവു കോല്‍ ഉണ്ടായിരിക്കണം 

-ബുദ്ധ 

ബുദ്ധ വചനങ്ങള്‍ !

1.കേട്ടതൊക്കെ വിശ്വസിക്കരുത് .
2.അനേകം തലമുറകളായി തുടര്‍ന്നു പോന്നിട്ടുണ്ട് എന്നത് കൊണ്ടുമാത്രം പാരമ്പര്യങ്ങളില്‍ വിശ്വസമാര്‍പ്പിക്കരുത് 
3.പലരും പറഞ്ഞു നടക്കുനുന്ടെന്നും കേട്ട് കേള്വിയുന്ടെന്നുമുള്ള കാരണത്താല്‍ ഒന്നും വിശ്വസിക്കരുത്
4.പണ്ട് കാലത്ത് ജീവിച്ചിരുന്ന ഒരു മുനി എഴുതിവേച്ചതാന്നെന്നു കൊണ്ടു മാത്രം യാതൊരു പ്രസ്താവനയിലും വിശ്വസിക്കരുത് 
5.ഗുരുക്കളുടെയോ കാരണവരുടെയോ ആധികാരിതയുടെ അടിസ്ഥാനത്തില്‍ മാത്രം ഒന്നും വിശ്വസിക്കരുത് 
6.നിരീക്ഷണത്തിനും നന്മയ്ക്കും ഉത്തകുന്നതന്നെങ്കില്‍ അത് സ്വീകരിക്കുകയും അനുസരിച്ച് ജീവിക്കുകയും ചെയ്യുക .

-ബുദ്ധ

ധ്യാനം!

Friday, February 3, 2012