2 .നല്ലത് ചെയ്യുന്നവരെ സന്തോഷം പിന്തുടരുന്നു
ഭഗവാന്‍ ബുദ്ധ പറഞ്ഞു "നല്ലത് ചെയ്യുന്നവരെ സന്തോഷം പിന്തുടരുന്നു "
മനുഷ്യന്‍റെ എല്ലാ പ്രവര്‍ത്തികളും ഉണ്ടാകുന്നതു ചിന്തയില്‍ നിന്നാണ് .ഒരു കാര്യം നമ്മള്‍ മനസ്സില്‍ ചിന്തിക്കാതെ ഒന്നും ചെയ്യാന്‍ കഴിയില്ല ...ഇ ചിന്തയ്ക്ക് ഫലമായാണ് പ്രവര്‍ത്തി ഉണ്ടാകുന്നതു. നല്ല ചിന്തകള്‍ ആണ് നമുക്ക് ഉള്ളതെങ്കില്‍ അതിന്റെ ഫലം നല്ല വാക്കുകളും ,പ്രവര്‍ത്തിയും ആയിരിക്കും ,.നമുക്കും നമ്മുടെ ചുറ്റുമുള്ളവര്‍ക്കും സന്തോഷവും സമാധാനവും തരുന്നു.
ഉദാഹരണമായ് നമ്മുക്ക് എന്തെങ്കിലും ദേഷ്യമോ ,ദുഖമോ ഉണ്ടെങ്കില്‍ നമ്മളോട് സംസാരിക്കുന്നവരെയും നാം ദുഖിപിക്കുകയും വേദനിപിക്കുകയും ചെയ്യുന്നു... എന്നാല്‍ സന്തോഷവും കരുണയും സ്നേഹവും ആണ് നമുക്ക് ഉള്ളതെങ്കില്‍ നമ്മുടെ കൂടയൂള്ളവരും സന്തോഷിക്കുന്നു ആ സമാധാനം അവരും അനുഭവിക്കുന്നു ..
അതുകൊണ്ടാണ് ബുദ്ധ മനസ് ശുദ്ധമായ് സൂക്ഷിക്കണം എന്ന് പറയുന്നത് ...നല്ല ചിന്തകള്‍ ഉള്ള ഒരാളില്‍ നിന്ന് സന്തോഷം ഒരിക്കലും വിട്ടു പോവുകയില്ല ..നമ്മുടെ നിഴല്‍ വിട്ടു പിരിയാത്ത പോലെ എന്നും സന്തോഷം ഒപ്പം ഉണ്ടാകും..
1 comment:
അനൂ.....
Post a Comment