"ദീഘനികായത്തിലെ കൂടദന്ത സുത്തതില്‍ നിന്ന് "
ഭഗവാന്‍ ബുദ്ധന്‍ കൂടദന്ത ബ്രാഹ്മണനോട് പറഞ്ഞു കേള്‍പ്പിച്ച കഥ
ഒരിക്കല്‍ ബുദ്ധ ഭഗവാന്‍ മഗധ ദേശത്ത് സഞ്ജരിക്കുമ്പോള്‍ "ഖാണ് മതം" എന്നാ ഗ്രാമത്തില്‍ എത്തി . ഈ ഗ്രാമം ബിംബിസാര രാജാവ് കൂടദന്ത എന്ന ബ്രാഹ്മണന് ദാനം ചെയ്തതായിരുന്നു . ആ ബ്രാഹ്മണന്‍ മഹാ യജ്ഞത്തിനു വേണ്ടി 700 കാളക്കിടാങ്ങള്‍ , 700 പശുക്കിടങ്ങള്‍ ,700 കോലാട് ,700 ആട് എന്നിവയെ സംഘടിപിച്ചു യാഗത്തിന് തയ്യാറായി .യാഗത്തില്‍ പങ്കെടുക്കാനായി അനേകം ബ്രാഹ്മണര്‍ കൂടിയിരുന്നു. ഭഗവാന്‍ ബുദ്ധന്‍ തന്‍റെ ഗ്രാമത്തിലെത്തിയ വിവരമറിഞ്ഞ് ആ ബ്രാഹ്മണ സമൂഹത്തോട് കൂടി "ആമ്രയഷ്ട്ടി " വനത്തില്‍ ഭഗവാന്‍റെ അടുത്ത് ചെന്ന് കുശല പ്രശ്നങ്ങള്‍ ചോദിച്ചു സമീപത്തിരുന്നു.അനന്തരം യാഗവിധികള്‍ നല്ലവണ്ണം പറഞ്ഞു തരണമെന്ന് കൂടദന്ത ബുദ്ധ ഭഗവാനോട് അപേക്ഷിച്ചു.അപ്പോള്‍ ബുദ്ധ ഭഗവാന്‍ ഒരു കഥ പറഞ്ഞു കേള്‍പ്പിച്ചു
പ്രാചീന കാലത്ത് മഹാവിജിതനെന്ന വിഖ്യാതനായ ഒരു രാജാവുണ്ടായിരുന്നു .ഒരു ദിവസം ഏകാകി ആയിരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു മഹായജ്ഞം നടത്തണമെന്ന ആഗ്രഹം ഉണ്ടായി .അദ്ദേഹത്തിന്‍റെ കൈവശമുള്ള ധാരാളം സമ്പത്തുകള്‍ ചെലവഴിച്ചു തനിക്ക് എന്നന്നേക്കും സുഖവും ഹിതവുമുണ്ടാക്കുന്ന മഹാ യജ്ഞം നടത്തണമെന്ന് പുരോഹിതനെ അറിയിച്ചു .അപ്പോള്‍ പുരോഹിതന്‍ ഇങ്ങനെ പറഞ്ഞു.
ഇപ്പോള്‍ അങ്ങയുടെ രാജ്യത്തില്‍ സമാധാനമില്ല .ഗ്രാമങ്ങളിലും നഗരങ്ങളിലും കൊള്ളയും കവര്‍ച്ചയും നടക്കുന്നു .യാത്രക്കാര്‍ വഴിയില്‍ കൊല്ലപ്പെടുന്നു.ഈ സ്ഥിതിയില്‍ യാഗത്തിന്‍റെ പേരില്‍ ജനങ്ങളുടെമേല്‍ കരം ചുമത്തിയാല്‍ അത് സ്വകര്‍ത്തവ്യത്തില്‍ നിന്നും വ്യതിചലിക്കുക ആയിരിക്കും .
ശിരചേദം ചെയ്തും,ബന്ദനസ്തരാക്കിയും,ശിക്ഷിച്ചും നാടുകടത്തിയും ചോരന്മാരെ അടക്കാമെന്നു കരുതിയാല്‍ കുഴപ്പം നിശ്ശേഷം ശമിക്കുന്നതല്ല.
കാരണം അവശേഷിക്കുന്ന കള്ളന്മാര്‍ വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാക്കും .കുഴപ്പങ്ങള്‍ എല്ലാം നിശ്ശേഷം നശിപ്പിക്കാനുള്ള ശെരിയായ മാര്‍ഗ്ഗം ഇതാണ് .
ഈ രീതിയില്‍ എല്ലാവരും അവരവരുടെ ജോലിയില്‍ സമര്‍ത്ഥരായി തീരുന്നത് കൊണ്ട് രാജ്യത്തില്‍ കുഴപ്പമുണ്ടാകാന്‍ വകയില്ല .ക്ലിപ്ത സമയത്ത് തന്നെ കരം ഈടാക്കി രാജ്യത്തിന്‍റെ അഭിവൃദ്ധി വരുത്തണം .ആക്രമം ഇല്ലാതാകുന്നത് കൊണ്ട് ജനങ്ങള്‍ അവരുടെ ഗൃഹങ്ങളില്‍ സമാധാനമായി കാലം കഴിക്കും . "
ശിരചേദം ചെയ്തും,ബന്ദനസ്തരാക്കിയും,ശിക്ഷിച്ചും നാടുകടത്തിയും ചോരന്മാരെ അടക്കാമെന്നു കരുതിയാല്‍ കുഴപ്പം നിശ്ശേഷം ശമിക്കുന്നതല്ല.
കാരണം അവശേഷിക്കുന്ന കള്ളന്മാര്‍ വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാക്കും .കുഴപ്പങ്ങള്‍ എല്ലാം നിശ്ശേഷം നശിപ്പിക്കാനുള്ള ശെരിയായ മാര്‍ഗ്ഗം ഇതാണ് .
"അങ്ങയുടെ രാജ്യത്തില്‍ കൃഷി ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരുടെ നെല്പ്പുര
നിറഞ്ഞിരിക്കത്തക്ക വണ്ണം വേണ്ട വ്യവസ്ഥ ചെയ്യണം .വാണിജ്യ വിഘാതങ്ങള്‍ക്ക് ഒരിക്കലും ഇടയാക്കരുത് .സര്‍ക്കാര്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉചിതമായ ശമ്പളം കൊടുത്തു അവരവര്‍ക്ക് യോഗ്യമായ ജോലികളില്‍ ഏര്‍പ്പെടുത്തണം .
ഈ രീതിയില്‍ എല്ലാവരും അവരവരുടെ ജോലിയില്‍ സമര്‍ത്ഥരായി തീരുന്നത് കൊണ്ട് രാജ്യത്തില്‍ കുഴപ്പമുണ്ടാകാന്‍ വകയില്ല .ക്ലിപ്ത സമയത്ത് തന്നെ കരം ഈടാക്കി രാജ്യത്തിന്‍റെ അഭിവൃദ്ധി വരുത്തണം .ആക്രമം ഇല്ലാതാകുന്നത് കൊണ്ട് ജനങ്ങള്‍ അവരുടെ ഗൃഹങ്ങളില്‍ സമാധാനമായി കാലം കഴിക്കും . "
മഹാവിജിത രാജാവ് പുരോഹിതന്‍റെ ഉപദേശം രാജ്യത്ത് നടപ്പിലാക്കി .തന്‍റെ രാജ്യത്തില്‍ കൃഷി ചെയ്യുവാന്‍ സമര്‍ത്ഥരായ ജനങ്ങളെ കൃഷി ജോലിയില്‍ ഏര്‍പ്പെടുത്തി വ്യാപാരം ചെയ്യുവാന്‍ കഴിവുള്ളവരുടെ തടസ്സങ്ങള്‍ നീക്കി ധനം കൊടുത്തു അഭിവൃദ്ധിയില്‍ വഴി തെളിച്ചു .സര്‍ക്കാര്‍ ജോലിക്ക് യോഗ്യരായവരെ അവര്‍ക്ക് ഉചിതമായ ജോലികളില്‍ ഏര്‍പ്പെടുത്തി .ഈ രീതി നടപ്പില്‍ വന്നതോടു കൂടി മഹാവിജിതന്റെ രാജ്യം അല്പ്പകാലത്തിനുള്ളില്‍ സമൃദ്ധമായി കൊള്ളയും കവര്‍ച്ചയും ഇല്ലാതായതോട് കൂടി കരം ഈടാക്കി ,ഭണ്ഡാരം അഭിവൃദ്ധി പ്രാപിച്ചു .ജനങ്ങള്‍ നിര്‍ഭയരായി സന്തോഷസമേതം ജീവിതം നയിച്ചു.
ഇങ്ങനെയിരിക്കെ രാജാവിനു വീണ്ടും മഹാ യജ്ഞം നടത്താന്‍ ആഗ്രഹം ഉണ്ടായി .പുരോഹിതന്‍റെ ഉപദേഷ പ്രകാരം രാജാവിന്‍റെ ആഗ്രഹം വിളംബരം ചെയ്തു ജനങ്ങളുടെ സമ്മതം വാങ്ങി മഹാ യജ്ഞം നടത്തി .എന്നാല്‍ ഈ യജ്ഞംത്തില്‍ പശു ,കാള,ആട് , മുതലായ ജന്തുക്കലൊന്നും ബലി ചെയ്യപെട്ടില്ല .വൃക്ഷം മുറിച്ചു യൂപ പ്രതിഷ്ട്ടയും ചെയ്തില്ല .ദര്ഭാസന്ങ്ങള്‍ ഉണ്ടാക്കപെട്ടില്ല .ഭ്രിത്യന്മാര്‍ ,ദൂതന്മാര്‍ ,ജോലിക്കാര്‍ ഇവരെ കൊണ്ട് ബലാല്‍ക്കാരമായി ജോലി ചെയ്യിക്കുകയും ചെയ്തില്ല .പകരം എണ്ണ, നെയ്യ്,ഉപ്പു ,തേന്‍ ,ശര്‍ക്കര മുതലായ പദാര്‍ത്ഥങ്ങള്‍ കൊണ്ട് യജ്ഞം നിര്‍വഹിച്ചു.
എന്നാല്‍ രാജ്യത്തിലെ ധനവാന്മാര്‍ വലിയ വലിയ കാഴ്ച ദ്രവ്യങ്ങളോട് കൂടി രാജാവിനെ ദര്‍ശിക്കാന്‍ വന്നു. എന്നാല്‍ രാജാവ് അവരോടു തനിക്ക് കാഴ്ച ദ്രവ്യങ്ങളുടെ ആവശ്യം ഇല്ലെന്നും അവര്‍ക്കാവശ്യമുള്ളത് ഇഷ്ട്ടം പോലെ എടുത്തു കൊള്ളുവാനും ആവശ്യപെട്ടു .ധനവാന്മാരുടെ കാഴ്ച ദ്രവ്യം രാജാവ് സ്വീകരിക്കാത്തത് കൊണ്ട് അവര്‍ യജ്ഞ ശാലയ്ക്ക് ചുറ്റും ധര്‍മ്മ ശാലകള്‍ നിര്‍മിച്ചു അവര്‍ കൊണ്ട് വന്ന വസ്തുക്കള്‍ ദാരിദ്രന്മാര്‍ക്ക് ദാനം ചെയ്തു .
മഹായജ്ഞംത്തിന്‍റെ മുഖ്യ വിധി രാജ്യത്തില്‍ തൊഴില്‍ ഇല്ലാത്തവരായി ആരും തന്നെ ഉണ്ടായിരിക്കെരുതെന്നതാണ് .പ്രജകളുടെ പക്കല്‍ നിന്നും ബലാല്‍ക്കാരമായി ജന്തുക്കളെ അപഹരിച്ചു അവയെ യജ്ഞത്തില്‍ വധിക്കുന്നത് ശെരിയായ യജ്ഞമല്ല.രാജ്യത്തില്‍ ഉള്ള തൊഴില്‍ ഇല്ലാത്തവരെ ഉപയോഗം ഉള്ള തൊഴിലുകളില്‍ ഏര്‍പ്പെടുത്തി തൊഴില്‍ ഇല്ലായ്മ പരിഹരിക്കുന്നതാണ് യഥാര്‍ത്ഥ യജ്ഞം .
ബുദ്ധ ഭഗവാന്‍ വര്‍ണ്ണിച്ച ഈ യജ്ഞ വൃത്താന്തം കേട്ട് കൂടദന്ത ബ്രാഹ്മണന്‍ ഭഗവാന്‍റെ ഉപാസകനായി തീര്‍ന്നു .അദ്ദേഹം യജ്ഞത്തിനായി കരുതിയിരുന്ന മൃഗങ്ങളെ എല്ലാം പ്രാണ ദാനം നല്‍കി മോചിപ്പിച്ചു .
WITH METTA...BE HAPPY
ANU...
No comments:
Post a Comment