പാപത്തിന്‍റെ ഫലം!

Thursday, January 17, 2013



ഒരിയ്ക്കല്‍ ഭഗവാന്‍ ശ്രാവസ്തിയില്‍ ജേതവനത്തില്‍ അനാഥ പിണ്ടികന്റെ ആശ്രമത്തില്‍ വസിക്കുക ആയിരുന്നു . ആ അവസരത്തില്‍ ഒരു ദിവസം കുറെ കുട്ടികള്‍ ശ്രാവസ്ഥിയ്ക്കും ജേതവനത്തിനുമിടയ്ക്ക് ഒരു ചെറിയ കുളത്തില്‍ ഒരു മത്സ്യത്തിനെ അടിക്കുക ആയിരുന്നു .ഭഗവാന്‍ ജേതവനത്തില്‍ നിന്നും ശ്രാവസ്ഥിയിലെക്ക് ഭിക്ഷയ്ക്കു വേണ്ടി പോകുന്ന അവസരത്തില്‍ കുട്ടികള്‍ മീനിനെ തല്ലുന്നത് കണ്ടു .ഇതു കണ്ട ഭഗവാന്‍ അവരുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു . 

"കുട്ടികളെ നിങ്ങള്‍ വേദന ഭയപ്പെടുന്നുവോ ?"

"ഉവ്വ് ,ഭഗവാനെ ,ഞങ്ങള്‍ക്ക് വേദന പേടിയാണ് ,ഇഷ്ട്ടമല്ല ."

ഈ അവസരത്തില്‍ ഭഗവാന്‍ പറഞ്ഞു .

"വേദനയില്‍ ഭയമുണ്ടെങ്കില്‍ 
രഹസ്യമായോ ,പരസ്യമായോ 
ദുഷ്കര്‍മ്മം ചെയ്തു പോയെങ്കില്‍ 
അഥവാ ചെയ്യുന്നെങ്കില്‍ 
വേദനയില്‍ നിന്നും രക്ഷ നേടില്ല ,
നീയെത്ര ഓടാന്‍  ശ്രമിച്ചാലും ."


WITH METTHA....BE HAPPY
-ANU-

No comments:

Post a Comment