ഏഴ് തരം ഭാര്യമാര്‍!

Thursday, June 30, 2011
ഭഗവാന്‍ ബുദ്ധന്റെ അനുയായി ആയിരുന്നു കോടീശ്വരനായ അനാഥപിന്ടിക..ഗൃഹസ്തരായ അനുയായികളില്‍ അയാള്‍ ആയിരുന്നു ഭിക്ഷ നല്‍കുന്ന കാര്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്.. അനാഥപിന്ടിക എന്ന വാക്കിന്റെ അര്‍ത്ഥം "നിരാശ്രയര്‍ക്ക് ഭക്ഷണം നല്‍കുന്ന ആള്‍ എന്നാണ് .

ഒരിക്കല്‍ ഭഗവാന്‍ ബുദ്ധ അനാഥപിന്ടിക ന്റെ ഗൃഹം സന്തര്‍ഷിക്കാന്‍ ഇടയായി.വീടിനകത്ത് നിന്ന് ബഹളം കേട്ട് എന്താണ് കാര്യം എന്ന് ചോദിച്ചു.

ഭഗവന്‍ ,അത് സുജാതയാണ്..എന്റെ മരുമകള്‍ ,ഒരു സമ്പന്ന കുടുംബത്തില്‍ നിന്നാണ് അവളെ കൊണ്ട് വന്നത് .അവള്‍ക് ഭര്‍ത്താവിനോടോ, മാതാ പിതാക്കളോടോ ബഹുമാനമില്ല.അനുഗ്രഹീതനായ അങ്ങയോടു പോലും ബഹുമാനം ഇല്ല.അനാഥപിന്ടിക പറഞ്ഞു ...

ബുദ്ധന്‍ അവളെ വിളിച്ചു എക്കാലവും സമൂഹത്തില്‍ കാണാവുന്ന ഏഴ് തരം ഭാര്യമാരെ കുറിച്ച്  വിശദീകരിച്ചു കൊണ്ട് പറഞ്ഞു...

1."ഏതൊരുവളുടെ മനസ്സ് അധാര്‍മികവും ,ദുഷ് ചിന്തകള്‍ നിറഞ്ഞതും ,ഭയരഹിതവും ,അന്യ പുരുഷന്മാരെ കാംക്ഷിക്കുന്നതും ,ഭര്‍ത്താവിനെ അവഗണിക്കുന്നതുമാണോ അവളെ 'പ്രശ്നക്കരിയായ ഭാര്യ 'എന്ന് വിളിക്കുന്നു.

2."ഏതൊരുവാള്‍ തന്റെ ഭര്‍ത്താവിനു കൈ തൊഴില്‍ ,വ്യാപാരം ,കൃഷി എന്നിവയില്‍ നിന്ന് ലഭിച്ച എത്ര ചെറിയ സമ്പാദ്യത്തെ പോലും ധൂര്‍തടിക്കുന്നോ -അവളെ 'മോഷണക്കാരിയായ ഭാര്യ 'എന്ന് വിളിക്കുന്നു.

3.ഏതൊരുവള്‍ പ്രവര്‍ത്തികള്‍ ഒന്നും ചെയ്യാതെ അലസമായ് ,സകലത്തിലും ആര്‍ത്തി കാണിച്ചു,എല്ലാറ്റിനോടും ക്രൂരമായ്‌ പെരുമാറി ദുഷിച്ച വാക്കുകള്‍ മാത്രം ഉപയോഗിച്ച് മറ്റുള്ളവരെ അടക്കി ഭരിക്കുന്നോ - അവളെ 'ദുരഭിമാനിയായ ഭാര്യ' എന്ന് വിളിക്കുന്നു.

4.എന്നാല്‍ എതോരുവള്‍ക്കണോ, കരുണയുള്ളത് .സ്വന്തം ഭര്‍ത്താവിനെ ,മകനെ മാതൃ ഭാവത്തോടെ പരിരക്ഷിക്കുന്നത് ,ഭര്‍ത്താവിന്റെ സമ്പാദ്യം പരിരക്ഷിക്കുന്നത് -അവളെ 'മാതൃത്വം ഉള്ള ഭാര്യ 'എന്ന് വിളിക്കുന്നു.

5.ഏതൊരുവള്‍ തന്റെ ഭര്‍ത്താവിനോട് ഒരു ഇളയ സഹോദരി ,ഒരു മൂത്ത സഹോദരന്‍ എന്ന പോലെ മിതത്വംത്തോടെ പെരുമാരുന്നുവോ -അവളെ 'സഹോദരി ഭാവം ഉള്ള ഭാര്യ 'എന്ന് പറയുന്നു.

6.ഏതൊരുവള്‍ തന്റെ ഭര്‍ത്താവിനെ കാണുമ്പോള്‍ വളരെ കാലത്തെ വേര്‍പാടിന് ശേഷം കാണുന്ന ഒരു സുഹൃത്തിനെ പോലെ സ്വീകരിക്കുന്നുവോ ,ഏതൊരുവള്‍ കുലീനയാണോ ,ധര്‍മ്മിഷ്ട്ടയും പതിവ്രതയും ആണോ - അവളെ 'സുഹൃത്ത് ഭാവം ഉള്ള ഭാര്യ' എന്ന് വിളിക്കുന്നു.

7.ഏതൊരുവള്‍ക്ക് ഉപദ്രവും ശിക്ഷയും ലഭിച്ചാലും അവള്‍ ക്ഷുഭിതയാകാതെ  ശാന്തയായിരിക്കുന്നുവോ ,ഭര്‍ത്താവിന്റെ എല്ലാ കാര്യങ്ങളിലും ദുര്‍വിചാരം ഇല്ലാതെ സ്വീകരിക്കുന്നുവോ വിദ്വേഷരഹിത ആയിരിക്കുന്നുവോ ,ഭര്‍ത്താവിന്റെ ആഗ്രഹ പ്രകാരം ജീവിക്കുന്നുവോ -അവളെ 'സേവന ഭാവം ഉള്ള ഭാര്യ 'എന്ന് വിളിക്കുന്നു.

ഭാര്യമാരുടെ ഏഴ് തരം സ്വഭാവങ്ങളെ പറ്റി വിശദീകരിച്ചു കൊണ്ട് ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞു."പ്രശ്നക്കരികലായ ഭാര്യമാരും ,മോഷണക്കാരികളായ ഭാര്യമാരും ,ദുരഭിമാനികളായ ഭാര്യമാരും ദുഷിച്ചതും അസഹനീയവും ആണ് . എന്നാല്‍ മാതൃ ഭാവം ഉള്ള സഹോദരി ഭാവം ഉള്ള സൌഹൃദ ഭാവം ഉള്ള സേവന മനോഭാവം ഉള്ള ഭാര്യമാര്‍ നല്ലതും പ്രശംസയോഗ്യവുമാണ് ."

"ഇതാണ് മകളെ ,ഒരാള്‍ക്ക് ലഭിക്കാവുന്ന ഏഴ് തരം ഭാര്യമാര്‍, ഇതില്‍ ഏതാണ് നീ?

"ഭഗവന്‍ ഇന്നു മുതല്‍ ഞാന്‍ സേവനമനോഭാവം ഉള്ള ഒരു ഭാര്യ ആയിരിക്കും" .
സുജാത മറുപി പറഞ്ഞു .

with metta
Anu....

സുര എന്നാല്‍ മദ്യം (മദ്യത്തിനു സുര എന്ന പേര് വരാന്‍ ഉണ്ടായ കാരണം ഭഗവാന്‍ ബുദ്ധ പറഞ്ഞ കഥ )

Tuesday, June 28, 2011

ഒരിക്കല്‍ ഭഗവാന്‍ ബുദ്ധനോട് 

 ശിഷ്യനായ വിശാക ഒരു സംശയം ചോദിച്ചു ..
ഒരു മനുഷനെ കൊടും നാശത്തിലേക്ക് നയിക്കുന്ന സുര (മദ്യം) ഉണ്ടായതിന്റെ ഉല്പത്തി എന്താണ് ??അത് എങ്ങനെയാണ്  മനുഷര്‍ക്ക് ഇടയില്‍ വ്യാപിച്ചത് ???ഭഗവന്‍ പറഞ്ഞു തന്നാലും ..

മഹാനായ ബുദ്ധ മറുപടിപറഞ്ഞു ...
പണ്ട് പണ്ട് വളരെ കാലം മുന്പ് ബനാറസില്‍ സുര എന്നൊരു മരം വെട്ടുക്കാരന്‍ ഉണ്ടായിരുന്നു..ഒരിക്കല്‍ മരം വെട്ടാന്‍ ചെന്നപ്പോള്‍ ഒരു വലിയ വട വൃക്ഷത്തിന് ചുവട്ടില്‍ ഒരു കുരങ്ങു ചത്ത്‌ കിടക്കുന്നത് കണ്ടു ...അടുത്ത് ചെന്ന് നോക്കിയപോള്‍ ആ മരത്തിനു സമീപത്തായ് ഒരു കാക്കയും അണ്ണാനും ചത്ത്‌ കിടക്കുന്നു..കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ആണ് മനസില്ലായത്‌  ഇ ജന്തുക്കള്‍ ചത്തിട്ടില്ല ..ബോധം കേട്ട് കിടക്കുകയാണ് ..അല്പസമയത്തിനുള്ളില്‍ തന്നെ ഓരോന്നായ് ആടി ആടി എഴുന്നേറ്റു പോവുകയും ചെയ്തു...എന്താണ് ഇ ജന്തുക്കള്‍ ഇങ്ങനെ പെരുമാറാന്‍ ഉണ്ടായ കാരണം അറിയാന്‍ വേണ്ടി ആ വൃക്ഷവും പരിസരവും ശ്രദ്ധിച്ചു ...വളരെയധികം നിരീക്ഷണത്തിന് ഫലമായ് സുര മനസ്സില്ലാക്കി വൃക്ഷത്തില്‍ നിന്നും ഊര്‍ന്നു വരുന്ന വെള്ളം കുടിചിട്ടാണ് ഇ മൃഗങ്ങള്‍ ഇങ്ങനെ മോഹാലസ്യപ്പെടുന്നത് എന്ന് ...

ആ മരം ഒരു അത്തി മരം(ഞാവല്‍ ) ആണ് .ആ മരത്തിനു മുകളില്‍ ഒരു വലിയ പൊത്ത് കണ്ടെത്തി ..മഴവെള്ളം കൊണ്ടു നിറഞ്ഞു കിടക്കുകയാണ് ആ പൊത്ത് ...പഴുത്ത ഞാവല്‍ പഴങ്ങള്‍ ആ പൊത്തിലെക് ധാരാളം വീണു കിടക്കുന്നു ...വൃക്ഷത്തിനോട് ചേര്‍ന്ന് ഒരു നെല്ലിമരം നില്‍ക്കുന്നു...ഇ നെല്ലിക്ക പകുതിയും പൊത്തില്‍ ക്ക് വീഴുന്നു ..ഇതു വര്‍ഷങ്ങളായ് ആ പൊത്തില്‍ കിടന്നു വീഞ്ഞ് ഉണ്ടായി ...ഈ പാനിയം കുടിചിട്ടാണ് ഇ മൃഗങ്ങള്‍ ബോധാരഹിതരായത് എന്ന് മനസ്സിലാക്കി ...ഈ പാനിയം സുര വീട്ടിലെത്തിയ ഉടനെ കുറച്ചു സുഹൃത്തായ വരുണന് കൊടുത്തു...അതിന്റെ രുചിയും കുടിക്കുമ്പോള്‍ ഉണ്ടായ മാറ്റവും കണ്ടപ്പോള്‍ ഇതു മറ്റുള്ളവര്‍ക്ക് കൊടുത്തു ..അവരും ഉന്മാദ ചിത്തരായ് മാറി... നാട് മുഴുവന്‍ പാനിയം വിലയ്ക്ക് വില്‍ക്കാന്‍ തുടങ്ങി...അത്തിമാരത്തിലെ വീഞ്ഞ് കുറഞ്ഞു തുടങ്ങിയപ്പോള്‍ ക്രിത്രിമാമായ് ഉണ്ടാകി വില്‍പ്പന നടത്തി..അങ്ങനെ ആ ഗ്രാമം മുഴുവന്‍ വീഞ്ഞിനു സുരയ്ക്ക് അടിമകലായ് മാറി ...വില്‍പ്പന നടത്തി സുര ഒരു ലക്ഷ പ്രഭു ആയ് മാറി...ആ ഗ്രാമം അങ്ങനെ നശിച്ചു...അയാള്‍ രാജ്യമായ കാശിയും സുരയ്ക്ക് അടിമയായ് ആ നഗരവും നശിച്ചു...

സുരയുടെ അടുത്ത ലക്‌ഷ്യം ശ്രവസ്തി ആയിരുന്നു..ശ്രാവസ്തി എന്ന ഗ്രാമത്തില്‍ മദ്യം വില്‍ക്കാന്‍ ചെന്നു...അവിടം ഭരിച്ചിരുന്നത് സബ്ബമിത്ര എന്ന രാജാവായിരുന്നു .. സുര രാജകൊട്ടാരത്തിലേക്ക് പോയി ..രാജാവ് തന്റെ ഒരു  സമ്മാനം സ്നേഹപൂര്‍വ്വം സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടു..എന്നാല്‍ രാജാവിന്റെ പണ്ഡിത സദസ്സിലെ ബുദ്ധിമാനായ ഒരു ഗുരു എന്തോ ചതി ഉണ്ടെന്നു  മനസിലാക്കി.. രാജാവിനു ഒരു രുചികരമായ പാനീയമാണ് സമ്മാനമായ്‌ താന്‍ നല്‍കാന്‍ ആഗ്രഹിക്കുന്നത് എന്ന് സുര അറിയിച്ചു...ഗുരു ഈ പാനീയം കൊടും വിഷമാണ് എന്ന് മനസ്സിലാക്കി.. ഇതു രാജാവ് സേവിച്ചാല്‍ സുരയുടെ അടിമയായ് അദ്ദേഹം മാറുകയും രാജ്യം തന്നെ നഷ്ട്ടപെടുമെന്നും ഗുരു മനസ്സിലാക്കി ..

ഗുരു രാജാവിനോട് ഒരു ദിവസം ആവശ്യപ്പെട്ടു...അങ്ങനെ രാജാവ് സുരയോടെ അടുത്ത ദിവസം വരാന്‍ പറഞ്ഞു...അടുത്ത ദിവസം സുര വന്നത് 500 കുടങ്ങളില്‍ വീഞ്ഞുമായിട്ടാണ് ...ഗുരുവും എത്തി ചേര്‍ന്നു..

ഗുരു ഇങ്ങനെ പറഞ്ഞു..... പാനീയം അങ്ങ് സ്വീകരിക്കുമ്പോള്‍ ഇതിന്റെ എല്ലാ ഗുണ ദോഷ ഫലങ്ങളും അറിഞ്ഞിട്ടേ സ്വീകരിക്കാവു ....

ഗുരു സുരയുടെ കൈയില്‍ ഉള്ള പാനീയത്തിന്റെ എല്ലാ ഗുണ ദോഷ ഫലങ്ങള്‍ പറഞ്ഞു...
ഈ പാനീയം ആര് സേവിച്ചാലും 
1. അവര്‍ക്ക് ബോധം നഷ്ട്ടപെടും 
2. ഭക്ഷണത്തിന് രുചി ഉണ്ടാവില്ല 
3.സമനില തെറ്റി നടക്കും 
4.ചീത്ത ചിന്തകള്‍ ഉണ്ടാകും
5.കാളയെ പോലെ ഓടും 
6.വ്യഭിചാരം ചെയ്യും 
7.താന്‍ ആരാണ് എന്ന് മറന്നു പോകും 
8.നൃത്തം ചെയ്യുന്നത് പോലെ വിറയ്ക്കും 
9.കുടിച്ചു ബോധം കേട്ടുകിടന്നാല്‍ പരിഹാസരായ് മാറും 
10.എന്നേക്കാള്‍ വേറെ ആരും കേമനല്ല എന്നാ തോന്നല്‍ ഉണ്ടാകും
11.അശ്ലീല വാക്കുകള്‍ ഉപയോഗിക്കും 
12.സമ്പത്ത് നഷ്ട്ടപെടുതും
13.ആരോഗ്യം നഷ്ട്ടപെടും
14.അലഞ്ഞു തിരിഞ്ഞു നടക്കും 
15.ഭാര്യയുംമക്കളും സുരക്ഷിതരായിരിക്കില്ല 
16.മോശമായ ഭാഷ ഉപയോഗിക്കും 
17.നാണവും മര്യാദയും ആരോടും ഉണ്ടാവില്ല.. 
18.ആരെയും തെറി വിളിക്കാന്‍ നാണം ഉണ്ടാവില്ല 

ഗുരു സുരയുടെ കൈയില്‍ ഉള്ള ഈ പാനീയം സ്വീകരിക്കരുത് എന്ന് രാജാവിനോട് പറഞ്ഞു...ഇതിന്റെ ദൂഷ്യ വശം മനസില്ലാക്കിയ സബ്ബമിത്രരാജാവ് പാനീയം സ്വീകരിച്ചില്ല ..അങ്ങനെ  ശ്രാവസ്തി മുഴുവന്‍ സുരയില്‍ നിന്ന് രക്ഷപ്പെട്ടു ...



with mettha 
Anu......

പഞ്ചശീലം

Monday, June 27, 2011

പഞ്ചശീലങ്ങള്‍ 


ഞാന്‍ കൊല്ലുകയില്ല 
ഞാന്‍ മോഷ്ട്ടിക്കുകയില്ല 
ഞാന്‍ വ്യഭിചാരം ചെയ്യുകയില്ല 
ഞാന്‍ അസത്യം പറയില്ല 
ഞാന്‍ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കില്ല 


ഓരോ ദിനവും സ്വയം മെച്ചപെടുത്തുക!!!

Tuesday, June 7, 2011

സംതൃപ്തി നല്ല ഗുണമാണ് .എന്നാല്‍ ചില അവസരങ്ങളില്‍ വളര്‍ച്ചയുടെയും വിജയത്തിന്റെയും പാതയില്‍ "സംതൃപ്തി "വിലങ്ങുതടിയാകും. ഇങ്ങനെയൊക്കെ അങ്ങ് പോയാല്‍ മതി എന്ന ചിന്തയാണ് ഇതില്‍ പ്രധാനം.

പരീക്ഷയ്ക്ക് ഞാന്‍ നന്നായ് ഒരുങ്ങുന്നുണ്ട് .ബാകി വരുന്നത് പോലെ വരട്ടെ എന്ന ചിന്ത അലസതയുടെ തുടക്കമാണ് എന്ന് തിരിച്ചറിയണം .ഓരോ ദിവസവും കൂടുതല്‍ മെച്ചപെടുത്തുക എന്നതാവണം നമ്മുടെ ചിന്ത .പഠനത്തിലും ജോലിയിലും മാത്രമല്ല ,ജീവിതത്തിന്റെ സമസ്ത മേഖലകളിലും തലേനാളതെക്കള്‍ മെച്ചപെടുവാനുള്ള വ്യഗ്രത നമ്മുടെ ഉള്ളില്‍ ഉണ്ടാകണം.നമ്മുടെ ബന്ധങ്ങള്‍ ,സൌഹൃദങ്ങള്‍ ആരോഗ്യ സംരക്ഷണം തുടങ്ങിയവയില്‍ എല്ലാം മെച്ചപെടുതുവാന്‍ ഉള്ള അവസരങ്ങള്‍ ബാക്കി ഉണ്ട്. കൂടുതല്‍ കൃത്യതയോടും അച്ചടക്കത്തോടെയും പഠനത്തില്‍ മുന്നോട്ടു പോകേണ്ട മുഹൂര്‍ത്തമാണ് ഇതു. കറങ്ങുന്ന യന്ത്ര കിളിയുടെ കണ്ണ് മാത്രം കണ്ട അര്‍ജുനന്റെ കഴിവ് നാം വായിച്ചരിഞ്ഞിരിക്കും .
ചിന്തയും വിചാരവും വികാരവും എല്ലാം ഒത്തു ചേര്‍ന്ന് ഏകാഗ്രതയോടെ വിജയത്തിലേക്ക് നാം നമ്മെ ടോടുക്കേണ്ട സമയമാണ് ഇതു. അവശേഷിക്കുന്ന സമയം കൂടുതല്‍ കൂടുതല്‍ മെച്ചപെടുത്താന്‍ ഉള്ളതാണ് .


സ്വന്തം 
അനു മോള്‍...