നന്മയുടെ വഴി തേടുന്നവര്‍ മാത്രം ഇതു വായിക്കുക

Thursday, April 28, 2011
നന്മയുടെ വഴി തേടുന്നവര്‍ മാത്രം ഇതു വായിക്കുക - ഏതു വ്യക്തിയിലും നന്മയുണ്ട് ,ആരിലും തിനമയില്ല എന്നും പറയാം....ഒരു നാണവും മര്യാദയും ഇല്ലാതെ മറ്റുള്ളവരെ അപമാനിക്കുന്നവര്‍ ഒരു നിമിഷം ഓര്‍ക്കുക...ഒന്നിനും കൊള്ളാത്തവന്‍ എന്നൊരാള്‍ ഭൂമിയില്‍ ഇല്ല ....നിങ്ങളുടെ മാനധണ്ടാതിന്റെ കുഴപ്പം ആയിരിക്കും ....നല്ലവണ്ണം ഭക്ഷണം പാചകം ചെയ്യുന്ന ആള്‍ ഇംഗ്ലീഷില്‍ തെറ്റു വരുത്തുന്നു എന്ന കാരണത്താല്‍ നല്ല പാചകക്കാരന്‍ ആകുന്നില്ല ...ഓട്ടത്തില്‍ ഒന്നാമതായ വ്യക്തിക്ക് നിങ്ങളോളം തലമുടി ഇല്ല എന്ന് വെച്ച് അയാളെ വെറുക്കാമോ???? ക്ലാസ്സില്‍ ഒന്നാം സ്ഥാനം നേടിയ വ്യക്തി മുടന്തന്‍ ആണ്...ആ വ്യ്കല്യെങ്ങള്‍ കുറവായ് കാണാന്‍ പാടില്ല .....
ഒരു ക്ലാസ്സിലെ മുപ്പതു കുട്ടികളില്‍ പത്തു പേര്‍ തീവണ്ടിയിലെ ഫസ്റ്റ് ക്ലാസ്സ്‌ മുറി കണ്ടിട്ടില്ലായിരുന്നു...അവര്‍ അത് സമ്മതികുക്കയും ചെയ്തു ...ഫസ്റ്റ്  കമ്പര്‍ത്ടുമേന്റില്‍ കയറിയിട്ടുല്ലവരെക്കള്‍ യാതൊരു യോഗ്യതകുറവും ആ കുട്ടികള്‍കില്ല....ഏതു വ്യക്തിയിലും ഉള്ള നന്മയെ പ്രോത്സാഹിപിക്കുക...

സുഹൃത്തുക്കള്‍ ഒരിക്കലും അപമാനിക്കുകയോ വ്യക്തി ഹത്യ ചെയ്യുകയോ ഇല്ല...അവര്‍ കുറവുകളെ മനസിലാക്കുകയും ശേരിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും...അല്ലാത്തവര്‍ ഒരിക്കലും സുഹൃത്തുക്കള്‍ അല്ല...

നാം ഒരു വ്യക്തിയില്‍ മാത്രമല്ല നന്മ കാണേണ്ടത് ഒരു ആശയത്തില്‍, അഭിപ്രായത്തില്‍ ,സ്ഥലത്തില്‍, ചിന്തയില്‍,പ്രവര്‍ത്തിയില്‍ ,സമയത്തില്‍,സ്ഥലത്തില്‍ ഒക്കെ നന്മയുണ്ട്...
നന്മയെ കാണാന്‍ നന്മയെ പ്രതീക്ഷിക്കാന്‍ ,നന്മയുടെ പക്ഷം ചേരാന്‍ നാം മുന്നോട്ടു വരിക അവിടെ കാര്യങ്ങള്‍ ശുഭമായ്‌ തുടങ്ങുന്നു അവസാനിക്കുന്നു ...
ഏതു വ്യക്തിയിലും നന്മയുണ്ട് എന്ന് മനസിലാക്കുക..അത് കാണാന്‍ ഉള്ള കണ്ണ് ഉണ്ടായിരിക്കണം എന്ന് മാത്രം...
 എന്ന് സ്വന്തം അനു മോള്‍...

സത്യത്തിന്‍റെ കലവറ

Wednesday, April 13, 2011
3 "നിയന്ത്രണം ഇല്ലാത്ത കോപം നാശത്തിലേക് നയിക്കുന്നു " 

ഭഗവാന്‍ ബുദ്ധ പറഞ്ഞു"
നിയന്ത്രണം ഇല്ലാത്ത കോപം നാശത്തിലേക് നയിക്കുന്നു "
       എന്നെ ഒരാള്‍ ചതിച്ചു ,വഞ്ചിച്ചു ,നഷ്ട്ടം ഉണ്ടാക്കി ,അപമാനിച്ചു ഇങ്ങനെ ഉള്ള ചിന്തകള്‍ ദേഷ്യവും ദുഖവും ആണ് സമ്മാനിക്കുന്നത് .ആര്‍ക്കും ഇതു പോലെ ഉള്ള പ്രശ്ങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്ക്കാന്‍ ആകില്ല ..സമൂഹത്തില്‍ ജീവികുമ്പോള്‍ ഇതു പോലെ ഉള്ള പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന് നാം മനസിലാകണം .സ്വയം നമ്മളെ തന്നെ പീടിപിക്കുകയാണ് തെറ്റായ ,വേദനിപികുന്ന ചിന്തകള്‍ മനസ്സില്‍ കൊണ്ട്  നടക്കുമ്പോള്‍ ചെയ്യുന്നത് 

സത്യത്തിന്‍റെ കലവറ

2 .നല്ലത് ചെയ്യുന്നവരെ സന്തോഷം പിന്തുടരുന്നു 

ഭഗവാന്‍ ബുദ്ധ പറഞ്ഞു "നല്ലത് ചെയ്യുന്നവരെ സന്തോഷം പിന്തുടരുന്നു  "
      മനുഷ്യന്‍റെ എല്ലാ പ്രവര്‍ത്തികളും ഉണ്ടാകുന്നതു ചിന്തയില്‍ നിന്നാണ് .ഒരു കാര്യം നമ്മള്‍ മനസ്സില്‍ ചിന്തിക്കാതെ ഒന്നും ചെയ്യാന്‍ കഴിയില്ല ...ഇ ചിന്തയ്ക്ക് ഫലമായാണ്‌ പ്രവര്‍ത്തി ഉണ്ടാകുന്നതു. നല്ല ചിന്തകള്‍ ആണ് നമുക്ക് ഉള്ളതെങ്കില്‍ അതിന്റെ ഫലം നല്ല വാക്കുകളും ,പ്രവര്‍ത്തിയും ആയിരിക്കും ,.നമുക്കും നമ്മുടെ ചുറ്റുമുള്ളവര്‍ക്കും സന്തോഷവും സമാധാനവും തരുന്നു.

  ഉദാഹരണമായ്‌ നമ്മുക്ക് എന്തെങ്കിലും ദേഷ്യമോ ,ദുഖമോ ഉണ്ടെങ്കില്‍ നമ്മളോട് സംസാരിക്കുന്നവരെയും നാം ദുഖിപിക്കുകയും വേദനിപിക്കുകയും ചെയ്യുന്നു... എന്നാല്‍ സന്തോഷവും കരുണയും സ്നേഹവും ആണ് നമുക്ക്  ഉള്ളതെങ്കില്‍  നമ്മുടെ കൂടയൂള്ളവരും സന്തോഷിക്കുന്നു ആ സമാധാനം അവരും അനുഭവിക്കുന്നു ..

അതുകൊണ്ടാണ് ബുദ്ധ മനസ് ശുദ്ധമായ്‌ സൂക്ഷിക്കണം എന്ന് പറയുന്നത്  ...നല്ല ചിന്തകള്‍ ഉള്ള ഒരാളില്‍ നിന്ന് സന്തോഷം ഒരിക്കലും വിട്ടു പോവുകയില്ല ..നമ്മുടെ നിഴല്‍ വിട്ടു പിരിയാത്ത പോലെ എന്നും സന്തോഷം ഒപ്പം ഉണ്ടാകും..

ഭഗവാന്‍ ബുദ്ധ ....

Tuesday, April 12, 2011

ഭഗവാന്‍ ബുദ്ധ സത്യത്തെ  പിന്തുടര്‍ന്ന്  മുക്തവസ്ഥയില്‍ എത്തിചേര്‍ന്നു..ആ പാഥ (മാര്‍ഗ്ഗം) പറഞ്ഞു തരികയും ചെയ്തു...ജോലി നീ തന്നെ ചെയ്യണം..പുറത്തു നിന്നുള്ള ഒരു അദ്ഭുത ശക്തിയും അതിനു നിന്നെ സഹായികുകയില്ല എന്ന് പറഞ്ഞു  തന്നു ..സ്വന്തം പ്രയത്നം,  ശക്തി , വിച്ഞാനം , മനശുദ്ധി എന്നിവ കൊണ്ടു പൂര്‍ണതയില്‍ എത്തണം എന്ന് അദ്ദേഹം പറഞ്ഞു ..ഭഗവാന്‍ ബുദ്ധ മനുഷ്യന്‍റെ കഴിവിനാണ് പ്രാദാന്യം നല്‍കിയത്  ...ഒരു വ്യക്തിയുടെ മനസിന്‍റെ ശുചീകരണം..ദുഖത്തിന്റെയും സന്തോഷത്തിന്റെയും യഥാര്‍ത്ഥ കാരണം ,.അതില്‍ നിന്ന് മോചനം ഉണ്ടാകാന്‍ ഉള്ള വഴി ,എല്ലാം നമുക്ക് കരുണയോടെ നിര്‍വാണം പ്രാപിക്കുന്നത് വരെ പറഞ്ഞു  തന്നു (continue ...

സത്യത്തിന്‍റെ കലവറ

Monday, April 11, 2011
1 .ദുഃഖം തെറ്റു ചെയ്യുന്നവരെ പിന്തുടരുന്നു
   
ഭഗവാന്‍ ബുദ്ധ പറഞ്ഞു "ദുഃഖം തെറ്റു ചെയ്യുന്നവരെ പിന്തുടരുന്നു"
         നമ്മുടെ എല്ലാ പ്രവര്‍ത്തികളും ചിന്തയില്‍ നിന്നാണ് ഉണ്ടാകുന്നത് .നമ്മുടെ ചിന്തകള്‍ ആണ്   പ്രവര്‍ത്തിആയി    മാറുന്നത് .വാക്കുകളും പ്രവര്‍ത്തികളും ചിന്തയില്‍ നിന്നാണ് ഉണ്ടാകുന്നത്. നമ്മുടെ ഉള്ളില്‍ മോശമായ ചിന്തകള്‍ ഉണ്ടാകുന്നതു മൂലം എവിടെ പോയാലും മോശമായ വാകുകളും മോശമായ സാഹചര്യവും നമുക്ക് ഉണ്ടാവുകയും,നമ്മള്‍ ഉണ്ടാക്കുകയും ചെയ്യുന്നു  .ഇങ്ങനെ തെറ്റായ ചിന്തകള്‍ മനസ്സില്‍ കൊണ്ട് നടക്കുന്നവര്‍ ദുഃഖം  പേറി കൊണ്ട് നടക്കുന്ന  വണ്ടി കാളയെ പോലെയാണ് .നുകം ചുമക്കുന്ന കാള അത് ഭാരം വലിച്ചു കൊണ്ട് നടക്കുന്നു.ആ ഭാരം ഉപേക്ഷിക്കാതെ ഒരിക്കലും അതിനു ദുഖത്തില്‍  നിന്ന് മോചനം ഉണ്ടാവുകയില്ല . നമ്മുടെ തെറ്റായ ചിന്തകള്‍ നമുക്ക് ഒരിക്കലും സന്തോഷം തരുന്നില്ല ..പകരം അസന്തുഷ്ട്ടിയും  വേദനയും മാത്രമാണ് നമുക്കും ,നമ്മുടെ ചുറ്റുമുള്ളവര്‍ക്കും നല്‍കുന്നത് .അത് കൊണ്ടാണ് ഭഗവാന്‍ ബുദ്ധ പറഞ്ഞത് മോശമായ ,നമുക്കും മറ്റുള്ളവര്‍കും ഉപകാരമില്ലാത്ത തെറ്റായ ചിന്തകള്‍ ഉപേക്ഷിക്കണം എന്ന്. ...