പാരിലേയ വനത്തിലെ ഒരു മഴക്കാലം!

Friday, July 1, 2011

ഒരിക്കല്‍ ഭഗവാന്‍ ഏകനായ്  പാരിലെയ വനത്തില്‍ ഒരു മഴക്കാലം മുഴുവന്‍ ശാല വൃക്ഷ ചുവട്ടില്‍ കഴിച്ചു.

ഈ അവസരത്തിലാണ് ഒരു ആനയും കുരങ്ങനും ഭഗവാന്റെ സേവനതിനായ് മുമ്പോട്ട്‌ വന്നത് .

പാരിലെയ വനത്തില്‍ ജീവിച്ചിരുന്ന ശക്തി മത്തായ ഒരാന മറ്റെല്ലാ മൃഗങ്ങളെയും അവിടെ നിന്ന് തുരത്തി .കാരണം ,ഭഗവന്‍ അങ്ങോട്ട്‌ വരുന്നത് അവനു മനസ്സിലായി .ഭഗവാനു ജലവും മറ്റും അവന്‍ സമയാസമയം കൊണ്ടുകൊടുത്തു. വേണ്ട സേവനങ്ങള്‍ ചെയ്തു വന്നു.

ഇതു കണ്ടു കാട് വിട്ടു പോകാതെ അവിടെ തന്നെ തുടര്‍ന്ന കുരെങ്ങന്മാരിലോന്നിനു തനിക്കും ഭഗവാന് വേണ്ടി എന്തെങ്കിലും സേവനം ചെയ്യണം എന്ന ആഗ്രഹം  ഉദിച്ചു. അവന്‍ ഒരു വലിയ തേന്‍കൂട്  അടര്‍ത്തി ഒരിലയില്‍ വെച്ച് പതുക്കെ പതുക്കെ നടന്നു ആദരവോടെ ഭഗവാന്റെ മുന്‍പില്‍ കൊണ്ട് വെച്ചിട്ട്  ഭക്തിപൂര്‍വ്വം മാറി നിന്നു.

തേന്‍കൂട്ന്മേല്‍ ഒരു ചെറിയ വെളുത്ത മുട്ട ഇരുന്നതിനാല്‍ ഭഗവാന്‍ അത് തൊട്ടില്ല. അത് മനസ്സിലാക്കിയ കുരങ്ങന്‍ പതുക്കെ പതുക്കെ ചെന്ന് സാവധാനം ആ മുട്ട എടുത്തു മാറ്റി .അപ്പോള്‍ ഭഗവാന്‍ അത് ഭക്ഷിച്ചു. 

ഭഗവാന്‍ അത് ഭക്ഷിച്ചതും കുരങ്ങന് അടക്കാന്‍  വയ്യാത്ത സന്തോഷപ്രളയം ഉണ്ടായി .അവന്‍ ഒരു മരത്തില്‍ നിന്നു മറ്റൊന്നിലേക്ക് ചാടി ,അതില്‍ നിന്നു വേറൊന്നിലേക് ,വീണ്ടും മറ്റൊരു മരത്തിലേക്ക് ചാടിയപ്പോള്‍ , നേരെ  താഴെ പതിക്കുകയും മൃതി അടയുകയും ചെയ്തു .  

കുരങ്ങന്റെ ജീവിതം ധന്യമായ ത്തിന്റെ പ്രകടനം ആയിരുന്നു ആ തുള്ളിച്ചാട്ടം . എല്ലാ ജീവജാലങ്ങലോടും  ഉള്ള അതിരറ്റ കാരുണ്യമാണ് മേല്‍ വിവരിച്ച കഥ സൂചിപിക്കുന്നത്. മൃഗങ്ങള്‍ പോലും ബുദ്ധനോടുള്ള ആദരവും സ്നേഹവും അവര്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിയും വിധത്തില്‍  കാണിക്കുന്നു. അദ്ദേഹം സ്നേഹത്തിനയും കരുണയുടെയും മൂര്‍ത്തി ഭാവമാണ് എന്ന് മൃഗങ്ങള്‍ക്ക് പോലും മനസ്സിലായി. മൃഗങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയാണ്‌ സ്നേഹവും കരുണയും..നോക്കു ആ കാരുണ്യവാന്റെ സാന്നിധ്യം പോലും മൃഗങ്ങള്‍ക്ക് എത്രമാത്രം സന്തോഷം ആണ് നല്‍കിയത് എന്ന് .


with metta
Anu...

6 comments:

Syam Mohan Namboodiri said...

തീര്‍ച്ചയായും...മനോഹരമായിരിക്കുന്നു...മൃഗങ്ങള്‍ക്ക് പോലും മനസ്സിലാകുന്ന ഭാഷയാണ് സ്നേഹവും കരുണയും എന്ന് അദ്ദേഹം പഠിപ്പിച്ചു...ഇപ്പോള്‍ താങ്കളും...ആശംസകള്‍......

Anu said...

താങ്ക്സ് എലൊട്ട് മൊനു :)....

anoop said...

haaaaa.............anukkutteeeeeeeee...super aayirikkunnu ttooo.....keep writing anuuuuu.......

arun said...

dear friend i appreciate ur effort ,great work
thanks

Anu said...

താങ്ക്സ് ഫ്രണ്ട്സ്...
സകലചരാചരങ്ങലോടും ഉള്ള കരുണയാണ് ഭഗവാന്‍ ബുദ്ധന്‍ നമ്മെ പടിപിച്ചത് ..

Buddhism in Kerala said...

Dear Anu, Doing excellent.
with metta

Post a Comment