Quotes !

1."എല്ലാ കര്‍മ്മങ്ങള്‍ക്ക് മുന്‍പേ മനസ്സ് സഞ്ചരിക്കുന്നു.ഒരു കര്‍മ്മം ഉണ്ടാകുന്നതു ആദ്യം ചിന്തയില്‍ നിന്നാണ്.കര്‍മ്മത്തിന്റെ നായകന്‍ മനസ്സാണ് എല്ലാം മനസ്സാണ്. ദുരുദ്വേശത്തോടെ ഒരാള്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ വണ്ടി ചക്രം കാളയുടെ കാല്പാടിനെ പിന്തുടരുന്ന പോലെ ദുഃഖം പുറകെ വരും ."


2."എല്ലാ കര്‍മ്മങ്ങള്‍ക്കും മുന്‍പേ മനസ്സ്  സഞ്ചരിക്കുന്നു .കര്‍മ്മത്തിന്റെ നായകന്‍ മനസ്സാണ്. എല്ലാം മനസ്സാണ്.നല്ല ഉദ്ദേശത്തോടെ ,ഒരാള്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്‌താല്‍ തന്റെ നിഴല്‍ പോലെ സുഖം അയാളെ വിട്ടുപിരിയാതെ നില്‍ക്കും ."


3."അയാള്‍ എന്നെ ചീത്ത പറഞ്ഞു,എന്നോട് മോശമായി പെരുമാറി എന്നേക്കാള്‍ മുന്നില്‍ക്കയറി ,എന്റെ വക മോഷ്ട്ടിച്ചു.'എന്നിങ്ങനെയുള്ള ചിന്തയുമായി നടക്കുന്നയാളിന്റെ ശത്രുത ശാന്തമാക്കാന്‍ പ്രയാസമാണ് .
"അയാള്‍ എന്നെ ചീത്ത പറഞ്ഞു,എന്നോട് മോശമായി പെരുമാറി എന്നേക്കാള്‍ മുന്നില്‍ക്കയറി ,എന്റെ വക മോഷ്ട്ടിച്ചു.'എന്നിങ്ങനെയുള്ള ചിന്ത കൊണ്ടു നടക്കാതയളിന്റെ ശത്രുത ശാന്തമാക്കം."

4."
വിദ്വേഷത്തെ വിദ്വേഷത്താല്‍ഇല്ലാതാക്കാന്‍ പറ്റില്ല.സൌഹൃദം കൊണ്ടേ അത് സാദിക്കു

5."ലോകത്തുള്ള എല്ലാവരും മരിക്കും എന്ന് വിവേകികള്‍ അല്ലാത്തവര്‍ മനസ്സിലാക്കുന്നില്ല.ഇതു മനസ്സിലാക്കാതെ അവര്‍ വഷക്ക് കൂടുന്നു വിവേകികള്‍ ഇതു മനസ്സിലാക്കി വഴക്കുകള്‍ അവസനിപിക്കുന്നു" .


6."സുന്ദരവസ്തുക്കളില്‍ മനം മയങ്ങി ,ഇന്ദ്രീയ നിഗ്രഹമില്ലാതെ ,അമിത ഭക്ഷണം കഴിച്ചു അലസനായി,ഓജസ്സ്
ഇല്ലതവനയിരിക്കുന്നവരെ കൊടുംകാറ്റു ദുര്‍ബല വൃക്ഷത്തെ പിഴുതെരിയുന്നത് പോലെ മാരന്‍ കീഴ്പെടുതുന്നു."


7."ഇന്ദ്രീയ സുഖങ്ങളില്‍ വ്യപ്രിതനും ,അലസനും ,ദുര്‍ബലനും ആയ ഒരാള്‍ ഒരു ദുര്‍ബല വൃക്ഷത്തെപോലെയാണ് .സുന്ദര വസ്തുക്കളില്‍ മനം മയങ്ങി ,ഇന്ദ്രീയ നിഗ്രഹം ഇല്ലാതെ ,അമിത ഭക്ഷണം കഴിച്ചു അലസനായി,ഓജസ്സ് ഇല്ലാത്തവനായി ഇരിക്കുന്നവരെ കൊടും കാറ്റ് ദുര്‍ബ്ബല വൃക്ഷത്തെ പിഴുതെറിയുന്നത് പോലെ മാരന്‍ കീഴ്പെടുതുന്നു" .

8."ഇന്ദ്രീയങ്ങളെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ കൊണ്ടു വന്നു ,മിത ആഹാരം കഴിച്ചു ,വിശ്വാസത്തിലും ഊര്‍ജ്ജസ്വലതയിലും ,ബുദ്ധ ധര്‍മ്മ സംഘങ്ങളില്‍ വര്‍ത്തിക്കുന്ന ആള്‍ പര്‍വതത്തിലെ പാറ പോലെ ഉറച്ച വിശ്വാസം ഉള്ളവന്‍ ആണ് .ഇങ്ങനെ ഉള്ള ആളെ കൊടും കാറ്റ് പാര്‍വത ശിലയെ അനക്കാത്തത് പോലെ മാരന്‍ കീഴ്പെടുതുകയില്ല" .

9.