സത്യത്തിന്‍റെ കലവറ

Monday, April 11, 2011
1 .ദുഃഖം തെറ്റു ചെയ്യുന്നവരെ പിന്തുടരുന്നു
   
ഭഗവാന്‍ ബുദ്ധ പറഞ്ഞു "ദുഃഖം തെറ്റു ചെയ്യുന്നവരെ പിന്തുടരുന്നു"
         നമ്മുടെ എല്ലാ പ്രവര്‍ത്തികളും ചിന്തയില്‍ നിന്നാണ് ഉണ്ടാകുന്നത് .നമ്മുടെ ചിന്തകള്‍ ആണ്   പ്രവര്‍ത്തിആയി    മാറുന്നത് .വാക്കുകളും പ്രവര്‍ത്തികളും ചിന്തയില്‍ നിന്നാണ് ഉണ്ടാകുന്നത്. നമ്മുടെ ഉള്ളില്‍ മോശമായ ചിന്തകള്‍ ഉണ്ടാകുന്നതു മൂലം എവിടെ പോയാലും മോശമായ വാകുകളും മോശമായ സാഹചര്യവും നമുക്ക് ഉണ്ടാവുകയും,നമ്മള്‍ ഉണ്ടാക്കുകയും ചെയ്യുന്നു  .ഇങ്ങനെ തെറ്റായ ചിന്തകള്‍ മനസ്സില്‍ കൊണ്ട് നടക്കുന്നവര്‍ ദുഃഖം  പേറി കൊണ്ട് നടക്കുന്ന  വണ്ടി കാളയെ പോലെയാണ് .നുകം ചുമക്കുന്ന കാള അത് ഭാരം വലിച്ചു കൊണ്ട് നടക്കുന്നു.ആ ഭാരം ഉപേക്ഷിക്കാതെ ഒരിക്കലും അതിനു ദുഖത്തില്‍  നിന്ന് മോചനം ഉണ്ടാവുകയില്ല . നമ്മുടെ തെറ്റായ ചിന്തകള്‍ നമുക്ക് ഒരിക്കലും സന്തോഷം തരുന്നില്ല ..പകരം അസന്തുഷ്ട്ടിയും  വേദനയും മാത്രമാണ് നമുക്കും ,നമ്മുടെ ചുറ്റുമുള്ളവര്‍ക്കും നല്‍കുന്നത് .അത് കൊണ്ടാണ് ഭഗവാന്‍ ബുദ്ധ പറഞ്ഞത് മോശമായ ,നമുക്കും മറ്റുള്ളവര്‍കും ഉപകാരമില്ലാത്ത തെറ്റായ ചിന്തകള്‍ ഉപേക്ഷിക്കണം എന്ന്. ...

No comments:

Post a Comment